പാച്ചേനിയെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധം

5 / 100

കൊളച്ചേരി: കൊളച്ചേരിയിൽ നടന്ന പൊതുയോഗവും പ്രകടനവും ഡി.സി.സി. അംഗം എം.അനന്തൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ എൻ.വി.പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, പി.കെ.പ്രഭാകരൻ, കെ.മുരളീധരൻ, പി.കെ.രഘുനാഥൻ, ഇ.പി.മുരളീധരൻ, എം.സി.അഖിലേഷ് എന്നിവർ നേതൃത്വം നൽകി.

വലിയന്നൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് പാർഥൻ ചങ്ങാട്ട് അധ്യക്ഷത വഹിച്ചു. പി.സി.രാമകഷ്ണൻ, ഷമീർ പള്ളിപ്രം തുടങ്ങിയവർ പ്രസംഗിച്ചു. ചേലോറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനവും യോഗവും നടത്തി. കെ.പ്രശാന്തൻ, കട്ടേരി നാരായണൻ, കെ.പ്രകാശൻ, പൂച്ചാലി പ്രകാശൻ, ടി.കെ.രാജേഷ്, എം.കെ.ബഷീർ, ടി.ഒ.രാജൻ സംസാരിച്ചു.

ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചേലേരിമുക്ക് ബസാറിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.പൊതുയോഗം ഡിസിസി അംഗവും കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം അനന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ അദ്ധ്യക്ഷം വഹിച്ചു. ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, KSSPA ബ്ലോക്ക് പ്രസിഡണ്ട് പി.കെ.പ്രഭാകരൻ മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു.മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് കെ.മുരളീധരൻ മാസ്റ്റർ, സെക്രട്ടറിമാരായ പി.കെ.രഘുനാഥൻ, ഇ.പി.മുരളീധരൻ, എം.സി.അഖിലേഷ് എന്നിവർ നേതൃത്വം നൽകി.

പെരളശ്ശേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വെള്ളച്ചാലിൽ പ്രകടനം നടത്തി. കെ.പി.സി.സി. അംഗം എൻ.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ടി.സുരേശൻ അധ്യക്ഷത വഹിച്ചു. കെ.ഒ.സുരേന്ദ്രൻ, ഷമേജ്, രഞ്ജിഷ് മക്രേരി, പി.കെ.ഉത്തമൻ, ഒ.കെ.വിശ്വനാഥൻ, പി.വി.രാമചന്ദ്രൻ, ലാൽചന്ദ് കണ്ണോത്ത് സംസാരിച്ചു.

മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ നടത്തിയ പ്രതിഷേധപ്രകടനത്തിൽ പ്രസിഡന്റ് കെ.പി.ശശിധരൻ, പി.പി.സിദ്ദിഖ്, ശ്രീജേഷ് കൊയിലേരിയൻ, സി.എച്ച്.മൊയ്തീൻ, കെ.പി.ചന്ദ്രൻ, ഇ.കെ.മധു, പി.വി.സന്തോഷ്, അനസ് നമ്പ്രം, പ്രജീഷ് കോറളായി, കെ.അജയകുമാർ, നിസാം മയ്യിൽ, ടി.വി.മുഹമ്മദ് കുഞ്ഞി, സലാം മാടോളി എന്നിവർ നേതൃത്വം നൽകി.

കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂരിൽ നടന്ന പ്രതിഷേധയോഗം മണ്ഡലം പ്രസിഡന്റ് കെ.സത്യൻ ഉദ്ഘാടനം ചെയ്തു. എം.പി.ഗോപാലൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. മാണിയൂർ മണ്ഡലം പ്രസിഡന്റ് പി.വി.സതീശൻ, വി.പദ്‌മനാഭൻ എന്നിവർ സംസാരിച്ചു.

തളിപ്പറമ്പ്: മട്ടന്നൂർ നടുവനാട് വീട്ടിൽ ബോംബ്‌ സ്ഫോടനമുണ്ടായ സ്ഥലത്തെത്തിയ ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനിയെ സി.പി.എം. പ്രവർത്തകർ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് തളിപ്പറമ്പിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. റിജിൽ മാക്കുറ്റി, സുധീപ് ജെയിംസ്, മനോജ് കൂവേരി, ഇ.ടി.രാജീവൻ, രജനി രമാനന്ദ്, കല്ലിങ്കീൽ പദ്മനാഭൻ, എം.വി.രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

കരുവൻചാൽ: ഡി.സി.സി. പ്രസിഡന്റ്‌ സതീശൻ പാച്ചേനിയെയും നേതാക്കളെയും അക്രമിച്ചതിൽ പ്രതിഷേധിച്ച് കരുവൻചാൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രകടനം നടത്തി. കരുവൻചാലിൽ നടത്തിയ പ്രതിഷധത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി ബിജു പുളിയന്തൊട്ടി, ബ്ലോക്ക്‌ പ്രസിഡന്റ്‌ ദേവസ്യ പാലപ്പുറം, മണ്ഡലം പ്രസിഡന്റ്‌ ടോമി കുമ്പിടിയാമാക്കൽ, സണ്ണി തെക്കേൽ, ബിജു തൃക്കോയിക്കൽ, രതീഷ് പാച്ചേനി, അനീഷ്‌ കണിവേലി, വി.കെ. കൃഷ്ണൻ, ടി.എൻ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ശ്രീകണ്ഠപുരം: ഡി.സി.സി. പ്രസിഡന്റ്‌ സതീശൻ പാച്ചേനിയെ മട്ടന്നൂരിൽ സി.പി.എം. പ്രവർത്തകർ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് ശ്രീകണ്ഠപുരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഡി.സി.സി. വൈസ് പ്രസിഡന്റ്‌ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി.ചന്ദ്രാംഗദൻ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി. സെക്രട്ടറി ഡോ. കെ.വി.ഫിലോമിന, ഡി.സി.സി. സെക്രട്ടറി കെ.പി.ഗംഗാധരൻ, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ എം.ഒ.മാധവൻ, പി.ടി.കുര്യാക്കോസ്, കെ.പി.ലിജേഷ്, കെ.പി.നസീമ തുടങ്ങിയവർ സംസാരിച്ചു. ചെങ്ങളായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വളക്കൈയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ്‌ ഇ.ദാമോദരൻ അധ്യക്ഷതവഹിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം ടി.സി.പ്രിയ, കെ.എസ്‌.യു. ജില്ലാ വൈസ് പ്രസിഡന്റ്‌ ഐബിൻ ജേക്കബ്, എം.ഫൽഗുനൻ, ഫിലിപ് കുട്ടി, ഇ.ടി.ഗോപിനാഥൻ, രാഘവൻ ചുഴലി, കെ.രമേശൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: