ഡി.സി.സി. പ്രസിഡന്റിനെ തടഞ്ഞതിൽ വ്യാപക പ്രതിഷേധം

കണ്ണൂർ: ബോംബ് നിർമിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായ മട്ടന്നൂരിലെ നടുവനാട്ട് ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി, കെ.പിസി.സി. സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉൾപ്പെടെയുള്ള നേതാക്കളെ തടഞ്ഞതിൽ വ്യാപക പ്രതിഷേധം. സംഭവം ആസൂത്രിതമെന്ന് യു.ഡി.എഫ്. ജില്ലാ ചെയർമാൻ പ്രൊഫ. എ.ഡി. മുസ്തഫ ആരോപിച്ചു. യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സുദീപ്‌ ജയിംസ്‌, കെ.പി.സി.സി. സെക്രട്ടറി ഡോ. കെ.വി. ഫിലോമിന തുടങ്ങിയവർ പ്രതിഷേധിച്ചു.

സി.പി.എം. കണ്ണൂരിൽ കോൺഗ്രസ് ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും നേരേ നടത്തുന്ന അക്രമങ്ങളുടെ ഒടുവിലത്തെ ഭീകരതയാണ് ഡി.സി.സി. അധ്യക്ഷനെ കൈയേറ്റം ചെയ്ത സംഭവമെന്ന് കെ.പി.സി.സി. ജന. സെക്രട്ടറിമാരായ വി.എ.നാരായണൻ, സജ്ജീവ് മാറോളി, ഡി.സി.സി. ജന. സെക്രട്ടറി സുരേഷ്‌ബാബു എളയാവൂർ എന്നിവർപറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: