കൂത്തുപറമ്പ് നഗരസഭാ ഓഫീസ് താത്‌കാലികമായി അടച്ചിട്ടു

ആരോഗ്യവിഭാഗത്തിലെ ജീവനക്കാരിക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കൂത്തുപറമ്പ് നഗരസഭാ ഓഫീസ് താത്‌കാലികമായി അടച്ചിട്ടു.

വെള്ളിയാഴ്ച വരെ ഓഫീസ് അടച്ചിടാനാണ് തീരുമാനം. തിങ്കളാഴ്ചയാണ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ബന്ധുവിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ഈ മാസം 17 മുതൽ ഇവർ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട നഗരസഭാ ജീവനക്കാർ ഉൾപ്പെടെയുള്ളവരോട് നിരീക്ഷണത്തിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. ഈമാസം 14 മുതൽ 17 വരെ നഗരസഭാ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: