കേളകത്ത് വ്യാപാരസ്ഥാപനങ്ങൾ ഇന്നുമുതൽ തുറക്കും

കേളകം: അടച്ചിട്ടിരിക്കുന്ന കേളകം ടൗൺ തിങ്കളാഴ്ച അണുനശീകരണം നടത്തി. ചൊവ്വാഴ്ച മുതൽ നിബന്ധനകളോടെ വ്യാപാരസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പ്രവർത്തനസമയം. ഹോട്ടലുകളിൽ പാഴ്സൽ സംവിധാനം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അടക്കാത്തോട്ടിൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കില്ല. ആവശ്യമില്ലാതെ ടൗണിൽ ഇറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച വ്യക്തികളുമായി നേരിട്ട് ബന്ധമുള്ള വ്യാപാരസ്ഥാപനങ്ങൾ തുറക്കരുത്‌. വെള്ളിയാഴ്ച വരെ മത്സ്യ-മാംസ കടകൾ തുറക്കില്ല. സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാവു. മാനദണ്ഡങ്ങൾ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: