കണ്ണൂരിൽ ഉമ്മൻ ചാണ്ടിക്കെതിരേ വാട്സപ്പിൽ പോസ്റ്റിട്ട പോലീസുകാരനെതിരെ പരാതി നൽകി

കണ്ണൂർ: മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയെ അപമാനിക്കുന്ന തരത്തിൽ പോലീസ്‌ വാട്‌സ്‌ആപ്പ്‌ കൂട്ടായ്‌മയിൽ കുറിപ്പ് പോസ്റ്റ്‌ ചെയ്ത പോലീസുകാരനെതിരേ നടപടിയാവശ്യപ്പെട്ട്‌ ഡി.സി.സി. പ്രസിഡന്റ്‌ സതീശൻ പാച്ചേനി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

മട്ടന്നൂർ പോലീസ്‌ ‌സ്റ്റേഷനിലെ ഗ്രേഡ്‌ എസ്‌.ഐ. സതീശൻ മട്ടന്നൂർ പോലീസ്‌ എന്ന വാട്‌സ്‌ആപ്പ്‌ കൂട്ടായ്‌മയിൽ പോസ്റ്റിട്ടുവെന്നാണ് പരാതി. മുൻമുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം പോസ്റ്റിട്ടതിനെതിരേ വകുപ്പുതല നടപടി വേണമെന്നാണ്‌ ആവശ്യം. പരാതി തുടർനടപടിക്കായി ഐ.ജി.ക്ക്‌ അയച്ചിട്ടുണ്ടെന്ന്‌ ജില്ലാ പോലീസ് മേധാവി ഡി.സി.സി. പ്രസിഡന്റിനെ അറിയിച്ചു‌.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: