കോൺഗ്രസ് പായം മണ്ഡലം സെക്രട്ടറിക്ക് നേരെ അക്രമം

ഇരിട്ടി: കോൺഗ്രസ് പായം മണ്ഡലം സെക്രട്ടറി ബൈജു ആറാംഞ്ചേരിയക്ക് നേരെ അക്രമം. പരിക്കേറ്റ ബൈജുവിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വോട്ടർ പട്ടിക പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിനു പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

സർക്കാറിനെതിരെയുള്ള ജനരോഷത്തിൽ നിന്ന് വിറളി പൂണ്ട സിപിഎം ജില്ലയിൽ അക്രമം അഴിച്ചു വിടുകയാണെന്ന് അഡ്വ.സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. അക്രമം നടത്തിയ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുവാൻ പോലീസ് തയ്യാറാകണമെന്ന് കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡണ്ട് തോമസ് വർഗീസ്, പായം മണ്ഡലം പ്രസിഡണ്ട് ഷൈജൻ ജേക്കബ് എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: