ചരിത്രത്തിൽ ഇന്ന് : സെപ്റ്റംബർ 22

ഇന്ന് ക്യാൻസർ രോഗി ക്ഷേമ ദിനം ( റോസ് ദിനം)

International day of radiant Peace

International rabbit day

world car free day

world Rhino day

1862- ജനുവരി ഒന്നിനകം എല്ലാ അടിമകളേയും സ്വതന്ത്രരാക്കുമെന്ന് പ്രസിഡണ്ട് ലിങ്കൺ …

1908- ബൾഗേറിയൻ സ്വാതന്ത്ര്യ ദിനം..

1960- മാലി (ആഫ്രിക്ക ) ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി

1965- ഇന്ത്യാ-പാക്ക് വെടി നിർത്തൽ ആവശ്യപ്പെട്ട് യു എൻ പ്രമേയം

ജനനം

1791- മൈക്കൽ ഫാരഡെ കലാശാല വിദ്യഭ്യാസം ലഭിച്ചിട്ടില്ലത്ത ശാസ്ത്രജ്ഞൻ.. വൈദ്യുതിയുടെ പിതാവ്…

1869- നവാബ് ഖാൻ ബഹാദൂർ സർ മുഹമ്മദ് ഹബിബുള്ള… 1934ൽ തിരുവിതാം കൂർ ദിവാനായി ശ്രി ചിത്തിര തിരുനാൾ നിയമിച്ചു. 1936 ൽ സർ സി.പി.യുടെ കാലയളവ് വരെ തുടർന്നു. പള്ളിവാസൽ പദ്ധതി, പബ്ലിക് സർവിസ്, നായർ പട്ടാളം തുടങ്ങിയവയുടെ സൃഷ്ടി കർത്താവ്..

1902- ആയത്തുള്ള ഖുമൈനി.. ഇറാന്റെ ആത്മീയ നേതാവ്.. ടൈം മാഗസിന്റെ 1979ലെ Man of the year ആയിരുന്നു..

1916 – എൻ. കൃഷ്ണപ്പിള്ള.. കേരള ഇബ്സൺ എന്നറിയപ്പെടുന്നു. പ്രതിപാദം ഭാഷണഭേദത്തിന് സാഹിത്യ അക്കാദമി അവാർഡ്..

1921- കെ.ചന്ദ്രശേഖരൻ – മുൻ മന്ത്രി. ജനതാ പാർട്ടി നേതാവ്

1930- പി.ബി. ശ്രീനിവാസ് – ഗായകൻ.. നിണമണിഞ്ഞ കാൽപ്പാടുകളിലെ മാമലകൾക്കപ്പുറത്ത് .. സുപ്പർ ഹിറ്റ് ഗാനം..

1939- ജുങ്കോ താബേ… എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത (1975 മെയ് 16ന്)

1962- മാർട്ടിൻ ക്രോ… ന്യുസിലാൻഡ് ക്രിക്കറ്റ് താരം.. 1992 ലോക കപ്പ് ക്രിക്കറ്റിൽ ടീമിനെ ആധികാരിക വിജയത്തോടെ സെമിയിൽ എത്തിച്ചു.. ടൂർണമെൻറിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു..

ചരമം

1539- ഗുരു നാനാക്ക് സമാധി

1915- കേരള കാളിദാസൻ കേരള വർമ്മ വലിയ കോയി തമ്പുരാൻ..

1973- പുത്തേഴത്ത് രാമൻ മേനോൻ.. സാഹിത്യ പ്രതിഭ. , ജഡ്ജി.. കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനും ആയിരുന്നു

1991 – ദുർഗാ ഖോട്ടെ… ചലച്ചിത്ര താരം.. 1983ൽ ഫാൽക്കെ അവാർഡ്..

2011 – ടൈഗർ എന്ന അപര നാമത്തിൽ.. അറിയപ്പെടുന്ന മൻ സൂർ അലി ഖാൻ പട്ടൗഡി .. പ്രായം കുറഞ്ഞ ക്രിക്കറ്റ് നായകൻ , നടി ഷർമിള ടാഗൂർ ഭാര്യ…

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: