തെക്കി ബസാറിൽ മീൻ കയറ്റിവന്ന ലോറി ഡിവൈഡറിലിടിച്ചു മറിഞ്ഞു

കണ്ണൂർ: തെക്കിബസാർ മക്കാനിക്ക് സമീപം
ഞായറാഴ്ച രാത്രി എട്ടരയോടെ മീൻ
കയറ്റിവന്ന ലോറി ഡിവൈഡറിൽ
ഇടിച്ചുമറിഞ്ഞു. കൊയിലാണ്ടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന
മിനിലോറിയാണ് മറിഞ്ഞത്. സംഭവത്തിൽ
ലോറിയിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കേറ്റു. റോഡിന്റെ
ഒരുവശത്തേക്കുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങളെ മക്കാനി
പരിസരത്തുനിന്ന് എ.കെ.ജി. ആശുപത്രിയുടെ സമീപത്തെത്തുന്ന
ഉപറോഡ് വഴി തിരിച്ചുവിട്ടു. നിറയെ
മത്തിയുമായി വന്നതായിരുന്നു ലോറി.
ലോഡ് നീക്കാതെ ലോറി
ഉയർത്താനാവില്ലെന്ന സ്ഥിതിയായതോടെ
തൊഴിലാളികളെ ഉപയോഗിച്ച് മീൻ
പൂർണമായും മാറ്റി.
മണിക്കൂറുകൾക്കു ശേഷമാണ് മത്തി നീക്കിയശേഷം ലോറി
ക്രെയിനുപയോഗിച്ച് നിവർത്താനായത്. അപകടമുണ്ടായ സ്ഥലത്തെ ഡിവൈഡർ
വാഹനങ്ങളിടിച്ച് തേഞ്ഞ് ഇല്ലാതായനിലയിലാണ് തളാപ്പ് മുതൽ സെൻട്രൽ ജയിൽ പരിസരം വരെ പലയിടങ്ങളിലും റിഫ്ലക്ടർ ഇല്ലാത്തതും ഇവിടെ സ്ഥിരമായി വാഹനങ്ങൾ അപകടത്തിൽ പെടുത്തുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: