കണ്ടെയ്ൻമെന്റ് സോണുകളിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി; ഹോം ഡെലിവറി മാത്രം, അന്യ സംസ്ഥാനത്ത് നിന്നും വരുന്ന പൂക്കളുടെ വില്പന പാടില്ല: പുതിയ നിർദേശങ്ങൾ പുറത്ത് വിട്ടു

ഓണക്കാലത്തോടനുബന്ധിച്ച് കണ്ടെയ്ൻമെൻ്റ് സോണുകളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും,

മറ്റ് വിപണന മേഖലകളിലും

ബാങ്കുകളിലും പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ

1) കണ്ടെയ്ൻമെൻ്റ് സോണുകളിൽ റേഷൻ കടകൾ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. എന്നാൽ റേഷൻ കടകളിലെ തിരക്ക് ഒഴിവാക്കുന്നതിന് റേഷൻ കാർഡിൻ്റെ അവസാന അക്കത്തിൻ്റെയോ ,വാർഡിൻ്റേയോ അടിസ്ഥാനത്തിൽ വിതരണം ക്രമീകരിക്കേണ്ടതാണ് .റേഷൻ കടയി

ലും പരിസരത്തും സാമൂഹിക അകലം ,മാസ്ക് ധാരണം, സാനിറ്റൈസറിൻ്റെ ഉപയോഗം തുടങ്ങിയ കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ കർശന

മായും പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തേണ്ടതാണ്.

2) കണ്ടെയ്ൻമെൻ്റ് സോണുകളിൽ വ്യാപാര സ്ഥാപനങ്ങൾ, ഓണച്ചന്തകൾ ,സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ ,മാവേലി സ്റ്റോറുകൾ തുടങ്ങിയവ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ തുറക്കാവുന്നതാണെങ്കിലും സാധന സാമഗ്രികൾ സ്ഥാപനങ്ങളിൽ വെച്ച് വിൽപന നടത്തുന്നത് അനുവദനീയമല്ല.പകരം ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്തി മാത്രം സാധന സാമഗ്രികൾ വിൽപന നടത്താവുന്നതാണ്. ആയതിന് സ്വകാര്യ ഏജൻസികളുടേയും ,സന്നദ്ധപ്രവർത്തകരുടേയും, കുടുംബ ശ്രീ പ്രവർത്തകരുടേയും മറ്റും സേവനം ഉപയോഗപ്പെടുത്താവുന്നതുമാണ് .കണ്ടെയ്മെൻറ് സോണിൽപ്പെട്ടവർ വീടിന് പുറത്ത് പോയി സാധന സാമഗ്രികൾ വാങ്ങുന്നത് യാതൊരു കാരണവശാലും അനുവദനീയമല്ല. ആവശ്യമായ സാധനങ്ങൾ മുന്‍ കൂട്ടി ഫോൺ മുഖാന്തിരം

ബുക്ക് ചെയ്ത് വീടുകളിൽ ലഭിക്കുന്നതിനായി സ്ഥാപനവുമായി ബന്ധപ്പെട്ട നമ്പറുകള്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ് .മേൽ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനാവശ്വമായ നടപടികൾ ബന്ധപ്പെട്ട വാർഡ് തല ജാഗ്രതാ സമിതികൾ കൈക്കൊള്ളേണ്ടതാണ്.

3) സഹകരണ ബാങ്കുകൾ പരിമിതമായ ജീവനക്കാരെ ഉപയോഗപ്പെടുത്തി 10 മണി മുതൽ 1 മണി വരെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. എന്നാൽ ഇടപാട് കാരെ ബാങ്കിലേക്ക് പ്രവേശിപ്പിക്കാതെ ഇടപാടുകാർക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഉൾപ്പടെയുള്ള സേവനങ്ങൾ ഇടപാടുകാരുടെ വീടുകളിൽ എത്തിച്ച് നൽകേണ്ടതാണ്.ബാങ്കുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫോൺ മുഖാന്തിരം അറിയുന്നതിന് ആവശ്യമായ ഫോൺ നമ്പറുകൾ ബാങ്കുകളിൽ പ്രദർശിപ്പിക്കേണ്ടതാണ്.

4) മറ്റ് ബാങ്കുകളും രാവിലെ 10 മണി മുതൽ 1 മണി വരെ ഇടപാടുകാരെ ബാങ്കിൽ പ്രവേശിപ്പി

ക്കാതെ അടിയന്തിര പ്രധാന്യമുള്ള മറ്റ് ഔദ്യോഗിക നിർവ്വഹണങ്ങൾക്കായി പരിമിതമായ ജീവന

ക്കാരെ മാത്രം ഉപയോഗപ്പെടുത്തി തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. എന്നാൽ സ്വർണ്ണ പണയവുമായി ബന്ധപ്പെട്ട ഇടപാടുകാർക്ക് മാത്രം മുൻകൂട്ടി സമയം അനുവദിച്ച് നൽകി ,ബാങ്കിൽ എത്തിച്ചേർന്ന് ഇടപാട് നടത്താവുന്നതാണ്. ബാങ്കിൽ നിർമ്പന്ധമായും എത്തിച്ചേരേണ്ട അത്തരം ഇടപാട്കാരുടെ പേര് വിവരങ്ങൾ മുൻ

കൂട്ടി ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കൈമാറേണ്ടതാണ്.ബാങ്കുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫോൺ മുഖാന്തിരം അറിയുന്നതിന് ആവശ്യമായ ഫോൺ നമ്പറുകൾ ബാങ്കുകളിൽ പ്രദർശിപ്പിക്കേണ്ടതാണ്. ഇടപാടുകാർക്ക് ബാങ്കുകളിൽ വരാതെ സേവനം ലഭ്യമാകുന്നതിന് ഓൺ ലൈൻ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

5)ഓണാഘോഷം അവരവരുടെ വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ് .

ആഘോഷങ്ങളുടെ ഭാഗമായി ബന്ധു ഗൃഹസന്ദർശനങ്ങളും ,

മറ്റ് സൗഹൃദ സന്ദർശനങ്ങളും, ഉല്ലാസയാത്രകളും പൂർണ്ണമായും ഒഴിവാക്കേണ്ടതുമാണ്.

6)അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടു വരുന്ന പൂക്കൾ രോഗ വ്യാപന സാധ്യത വർധിപ്പിക്കുമെന്നതിനാൽ അത്തരത്തിൽ പൂക്കളുടെ വിൽപ്പന ഒരു തരത്തിലും അനുവദനീയമല്ല. ഓണാഘോഷങ്ങളുടെ ഭാഗമായി അതാത് പ്രദേശത്തെ പൂക്കൾ ഉപയോഗിച്ച് തന്നെ പൂക്കളമൊരുക്കാവുന്നതാണ്.

7)പൊതുസ്ഥലങ്ങളില്‍ യാതൊരു വിധ ഓണാഘോഷപരിപാടികളും അനുവദനീയമല്ല.

8)മേൽ നിർദ്ദേശങ്ങളും , ഹോം ഡെലിവറി സംവിധാനവും,രോഗ വ്യാപനം തടയുന്നതി നാവശ്യമായ മറ്റ് പ്രവർത്തനങ്ങളും അതാത് പ്രദേശത്തെ വാർഡ് തല സമിതികൾ കാര്യക്ഷമമായി നടപ്പിലാക്കേണ്ടതാണ്. ആയതിനായി ജനമൈത്രി പോലീസിന്റെ ഫലപ്രദമായ ഇടപടലുമുണ്ടാകേണ്ടതുമാണ്.

1 thought on “കണ്ടെയ്ൻമെന്റ് സോണുകളിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി; ഹോം ഡെലിവറി മാത്രം, അന്യ സംസ്ഥാനത്ത് നിന്നും വരുന്ന പൂക്കളുടെ വില്പന പാടില്ല: പുതിയ നിർദേശങ്ങൾ പുറത്ത് വിട്ടു

  1. Home delivery nadathunnavar enganeyanu kondukodukkuka ellayidathum poottiyille,pinne kadakal thurakkamenn paranju poottiya sthalathulla aal enganeyanu kadayilekk varika

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: