കാഞ്ഞിരോട് എ യു പി സ്കൂൾ സമഗ്ര വികസന പദ്ധതി; തറക്കല്ലിടൽ തിങ്കളാഴ്ച

കാഞ്ഞിരോട് യു പി സ്കൂളിൽ നടപ്പിലാക്കുന്നമുദ്രഎന്റെ വിദ്യാലയംപദ്ധതിക്ക് തുടക്കമാവുന്നു. ഒരു കോടി രൂപയുടെ പദ്ധതിയിൽ 86. 74 ലക്ഷത്തിന്റെ  സാങ്കേതികാനുമതി ലഭിച്ചു. 

കെ കെ രാഗേഷ് എം പിയുടെ ഇടപെടലിന്റെ ഫലമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അനുവദിച്ച സി എസ് ആർ ഫണ്ട്‌ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സി എല്ലുമായുള്ള 60 ലക്ഷം രൂപയുടെ ധാരണാപത്രത്തിൽ കഴിഞ്ഞ മാസമാണ് ഒപ്പുവെച്ചത്.  ബാക്കിയുള്ള തുക സ്കൂൾ മാനേജ്‍മെന്റ് വിഹിതമാണ്.   

സ്കൂൾ വികസന പദ്ധതിക്കായി ഒരു കോടി രൂപയുടെ മാസ്റ്റർ പ്ലാൻ കണ്ണൂർ ജില്ലാ നിർമ്മിതിയുടെ  ചുമതലയിലാണ്  തയ്യാറാക്കിയത്.  ലൈബ്രറി,  വായനാമുറി എന്നിവയുടെ നിർമാണത്തിനായി  22.32 ലക്ഷം,  ഡൈനിങ്ങ് റൂം നിർമാണത്തിനായി 32.24 ലക്ഷം,
ഓപ്പൺ ഏയർ ഓഡിറ്റോറിയം,  കുട്ടികളുടെ പാർക്ക് എന്നിവയ്ക്ക്  26.15 ലക്ഷം,  പ്രധാന കവാടം നിർമ്മിക്കുന്നതിന് ആറ് ലക്ഷം എന്നിങ്ങനെ 86.74 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു.

പദ്ധതിയുടെ ഉദ്ഘാടനം ആഗസ്ത് 24 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കെ കെ രാഗേഷ് എം പി നിർവഹിക്കും. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പങ്കജാക്ഷൻ അധ്യക്ഷനാകും.  മാനേജ്മെന്റ് പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: