ചാത്തന്നൂര്‍ എംഇഎസ് കോളേജില്‍ എസ്‌എഫ്‌ഐ-ക്യാംപസ് ഫ്രണ്ട് സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു

ചാത്തന്നൂര്‍ എംഇഎസ് കോളേജില്‍ എസ്‌എഫ്‌ഐ-ക്യാംപസ് ഫ്രണ്ട് സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. എസ്‌എഫ്‌ഐ ചാത്തന്നൂര്‍ ഏരിയാ പ്രസിഡന്റ് വിനീതിനെയാണ് പരിക്കേറ്റത്. വിനീതിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എസ്‌എഫ്‌ഐ ജില്ലാ ഭാരവാഹികള്‍ അടക്കം ആറു പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേട്ടിട്ടുണ്ട്.മാരകായുധങ്ങളുമായി കാമ്ബസിനു പുറത്തു നിന്നെത്തിയ എസ് ഡി പി ഐ പ്രവര്‍ത്തകരാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ബുധനാഴ്ച്ച പകല്‍ നാലിനാണ് സംഭവം. കോളേജില്‍ ക്യാംപസ് ഫ്രണ്ട് യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: