കണ്ണൂർ സൗത്ത് ബസാർ ഫ്ലൈ ഓവറിന് കിഫ്ബിയിൽ നിന്നും 130 കോടി രൂപയുടെ അംഗീകാരം

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ തെക്കി ബസാർ ഫ്ലൈ ഓവറിന് കിഫ്ബിയിൽ നിന്നും 130 കോയി രൂപയുടെ അംഗീകാരം.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖേന നൽകിയ നിർദേശത്തിലാണ് അംഗീകാരം.തെക്കിബസാർ,ഗാന്ധിസർക്കിൽ,കാൽടെക്സ് ഉൾപ്പെടെ ഒരു കിലോമീറ്റർ വരുന്ന ഫ്ലൈ ഓവർ തളാപ്പ് കിംസ് ആശുപത്രിമുതൽ കാപിറ്റൽ മാൾ വരെ നീളും. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോര്പറേഷനാണ് നിർമാണച്ചുമതല.ഫ്ലൈ ഓവറിന് പത്തുമീറ്റർ വീതിയുണ്ടാവും.ഏഴുമീറ്റർ വീതിയും സർവീസ് റോഡും ൨.5 മീറ്റർ നടപ്പാതയും ഓവുചാലും ഉണ്ടാവും.ഭൂമി ഏറ്റെടുക്കാൻ പ്രത്യേക കിഫ്‌ബി യുണിറ്റ് കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ചു.സ്ഥലം ഏറ്റെടുക്കുമ്പോൾ അർഹമായ നഷ്ടപരിഹാരം നൽകും.നേരത്തെ മേലേചൊവ്വ അടിപ്പാതയ്ക്ക് 28.6 കോടി രൂപയുടെ ധനാനുമതി ലഭിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: