കണ്ണൂരില്‍ ലഹരി വ്യാപനം തടയാന്‍ കര്‍ശന പരിശോധന

ഓണത്തോടനുബന്ധിച്ച്‌ വ്യാജമദ്യത്തിന്റെയും മയക്കുമരുന്നുകളുടേയും കള്ളക്കടത്തും വിപണനവും സംഭരണവും തടയാന്‍ പരിശോധന കര്‍ശനമാക്കി എക്സൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ചു.താലൂക്ക് കേന്ദ്രീകരിച്ച്‌ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍പെക്ടര്‍മാരുടെ നേതൃത്വത്തില്‍ മുഴുവന്‍ സമയ സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും റെയിഞ്ച് തലത്തില്‍ ഇന്റലിജന്‍സ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് മുന്‍കരുതല്‍ എന്ന നിലയ്ക്ക് സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുകയും ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.ലൈസന്‍സ് സ്ഥാപനങ്ങളില്‍ നിന്ന് രാസപരിശോധനക്കുള്ള സാമ്ബിളുകളും ശേഖരിക്കും. ഇതിന് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരിവിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താനും അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: