മതിൽനിർമാണം തടയാൻ ശ്രമം: അഞ്ച് വി.എച്ച്.പി. പ്രവർത്തകരെ അറസ്റ്റുചെയ്തു

മാഹി ഗവ. മിഡിൽ സ്കൂളിന് സമീപത്തെ ഡയാലിസിസ് സെന്ററിന്റെ മതിൽകെട്ടുന്നത് തടയാൻ ശ്രമിച്ച അഞ്ച് വി.എച്ച്.പി. പ്രവർത്തകരെ മാഹി പോലീസ് മുൻകരുതലായി അറസ്റ്റുചെയ്തു. ഇവരെ പിന്നീട് കോടതി ജാമ്യത്തിൽവിട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വിശ്വഹിന്ദു പരിഷത്ത് നേതാവ് ടി.വി.പ്രേമൻ, ഈസ്റ്റ് പള്ളൂരിലെ വി.കെ.പ്രദീപൻ കെ.ടി.കെ.ജീവേഷ്, പെരിങ്ങാടിയിലെ കെ.കെ.അനേഷ്, പരിമഠത്തെ പ്രതീഷ്‌കുമാർ എന്നിവരെയാണ് മാഹി എസ്.ഐ. എം.ഇളങ്കോയും സംഘവും അറസ്റ്റുചെയ്തത്‌.കഴിഞ്ഞ മഴക്കാലത്തായിരുന്നു മാഹി ഗവ. മിഡിൽ സ്കൂൾ കെട്ടിടത്തിന്റെ പിൻഭാഗത്ത് ഡയാലിസിസ് സെന്ററിന്റെ കൂറ്റൻ മതിൽ തകർന്നുവീണത്. ഇത് സ്കൂൾകെട്ടിടത്തിന് അപകടകരമായതിനാൽ ക്ലാസ്സുകൾ ഈ കെട്ടിടത്തിൽനിന്ന്‌ മാറ്റുകയുംചെയ്തിരുന്നു. അധികൃതർ അളന്നുതിട്ടപ്പെടുത്തിയ സ്ഥലത്ത് ഡയാലിസിസ് സെന്ററിന്റെ മതിലിന്റെ നിർമാണം നടക്കുന്നതിനിടെ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ സ്ഥലത്തെത്തി. സർക്കാർ സ്ഥലത്താണ് മതിലിന്റെ നിർമാണം നടക്കുന്നതെന്ന് ആരോപിച്ച് തടയാൻശ്രമിച്ചതായാണ് പരാതി.തുടർന്നാണ് ഇവരെ അറസ്റ്റുചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: