ദുരിതാശ്വാസ പ്രവർത്തനവുമായി സഹകരിച്ച് ധന-ധാന്യ സമാഹരണം നടത്തിയവരും ഉത്സവാഘോഷങ്ങൾ മാറ്റിവച്ചവരുടേയും പ്രവർത്തനങ്ങൾ ഒറ്റ നോട്ടത്തിൽ

പഴയ കാല പോത്തേരി ജിംനേഷ്യത്തലെ സഹൃത്തുക്കളുടെ വാട്സപ്പ് കൂട്ടായ്മയായ ( തളിർ വസന്തം) ഗ്രൂപ്പിന്റെ വക കണ്ണൂർ കലക്ട്രേറ്റിൽ ദുരിതാശ്വസ സാധനങ്ങൾ ഡപ്പ്യൂട്ടി കലക്ടർ CM ഗോപിനാദ് സാറിന് കൈമാക്കുന്നു

ആർട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തിൽ ദുരിതബാധിതർക്ക് ആശ്വാസമേകാൻ ആവശ്യ സാധന കിറ്റുകളുമായി ഇന്ന് കരിക്കോട്ടക്കരിയിൽ

(23/08/2018) ന് ചുമട്ട് തൊഴിലാളി ക്ഷേമബോർഡ് ഇരിട്ടി സബ് ഒാഫീസിന് കീഴിലുള്ള ഇരിട്ടി,പയഞ്ചേരി മുക്ക് മേഖലയിലെ 77ഒാളം ചുമട്ട് തൊഴിലാളികൾ (CITU – INTUC) ഈ ദിവസത്തെ മുഴുവൻ വേതനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ തീരുമാനിച്ചു.

പ്രളയ കെടുതിയിൽ ദുരിതബാധിതർക്ക് കൈ താങ്ങായി ഇഖ്റഹ് യൂത്ത് ഫൗണ്ടേഷൻ നാറാത്ത്
പെരുന്നാളിനോട് ബന്ധിച്ച് മൂന്നാം ഘട്ട വസ്ത്ര ഭക്ഷ്യ വിതരണവുമായി നേരിട്ട് വയനാട്ടിലേക്ക്
നൗഫൽ നാറാത്ത് അഫ്സൽ വി.പി ‘ത്വാഹ കെ വി . യൂനസ് കൊളച്ചേരി തുടങ്ങിയവർ നേതൃത്വം നൽകി

തില്ലങ്കേരി:ഇന്ത്യൻ യൂത്ത് കോൺഗ്രസ് തില്ലങ്കേരി വട്ട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ “വയനാടിന് ഒരു കൈതാങ്ങ് ” ഭക്ഷണ സാധനങ്ങളും അവശ്യവസ്തുക്കളും ശേഖരിച്ച് വയനാട് മേഖലയിലെ ആദിവാസി കോളനികളിലും ഊരുകളിലും വിതരണം ചെയ്തു. ഓൺലൈനായി നടത്തിയ പ്രചരണത്തിന്റെ അടിസ്ഥാനത്തിലാണ് ശേഖരണം നടത്തിയത്. 3 കിന്റൽ അരി, പഞ്ചസാര, പായ്ക്കറ്റ് ബിസ്ക്കറ്റ്, പരിപ്പ്, ഉള്ളി ( സവാള ), ബക്കറ്റുകൾ, കപ്പുകൾ, പുല്ലുപായകൾ, ടാർപോളിൻ ഷീറ്റുകൾ, ഫിനോയിൽ, ബ്രഷ്, ബാർ സോപ്പ് ,ബാത്ത് സോപ്പ് തുടങ്ങിയ അവശ്യ സാധനങ്ങളാണ് കൈമാറിയത്. ഓൺലൈനായി ഡി സി സി പ്രസിഡണ്ട് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. രാഗേഷ് തില്ലങ്കേരി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.വി സുരേന്ദ്രൻ, എൻ കെ രോഹിത്ത്, എൻ അസഹറുദ്ധിൻ, പി.എം അക്ഷയ്, എൻ താജുദ്ധിൻ, പി രജീഷ്, കെ.ഇ നവീൻ എന്നിവർ സംസാരിച്ചു.
പി.വി സുരേന്ദ്രൻ,രാഗേഷ് തില്ലങ്കേരി, എൻ കെ രോഹിത്ത്, എൻ അസഹറുദ്ധിൻ, പി.എം അക്ഷയ്, എൻ താജുദ്ധിൻ
തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട് ജില്ലയിലെ വിവിധ കോളനികളിലെത്തി സാധനങ്ങൾ എൽപ്പിച്ചു.

ചിറക്കൽ കല്ലുകെട്ട് ചിറ വാട്സ്ആപ്പ് കൂട്ടായ്മ ഒരുകൂട്ടം ചെറുപ്പക്കാർ സ്വരൂപിച്ച തുകയും അരിയും മറ്റു അവശ്യ സാധനങ്ങളും ഗ്രൂപ്പ് അഡ്മിന്മാർ ആയ മഷൂദ് സാബിർ എന്നിവർ ചേർന്ന് കണ്ണൂർ ഡെപ്യൂട്ടി കളക്ടർക്ക് കൈമാറുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: