ദുരിത ബാധിത മേഖലയിൽ മെഗാ മെഡിക്കൽ കേമ്പുമായി തലശ്ശേരി സഹകരണ ആശുപത്രി

കൊട്ടിയൂർ : തലശ്ശേരി സഹകരണ ആശുപത്രിയുടെയും – IRPCയുടെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ

ജില്ലയിലെ ദുരിത ബാധിത മേഖലയിൽ സഹായ ഹസ്തവുമായി മെഗാ മെഡിക്കൽ കേമ്പ് നടത്തി. 2018 ആഗസ്റ്റ് 22 ബുധനാഴ്ച്ച കൊട്ടിയൂർ നീണ്ടു നോക്കിയിൽ കാലത്ത് 9 മണി മുതൽ 2 മണി വരെയാണ് കേമ്പ് സംഘടിപ്പിച്ചത്.

മെഡിക്കൽ ക്യാമ്പ് IRPC ഉപദേശക സമിതി ചെയർമാനും CPI(M) കണ്ണൂർ ജില്ലാ സിക്രട്ടറിയുമായ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. CPI(M) കണ്ണൂർ ജില്ലാ സിക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

മെഡിക്കൽ കേമ്പിൽ തലശ്ശേരി സഹകരണ ആശുപത്രിയുടെ ഭാഗമായി ഡോ: രാജീവ് നമ്പ്യാർ (ന്യൂറോളജിസ്റ്റ് ), ഡോ: സുധാകരൻ കോമത്ത് (സർജൻ), ഡോ: ശ്രീജിത്ത് വളപ്പിൽ (ഇന്റർവെൺഷണൽ കാർഡിയോളജിസ്റ്റ്), ഡോ: സന്ദീപ് ശ്രീധരൻ (നെഫ്രോളജിസ്റ്റ്), ഡോ: മിനി ബാലകൃഷ്ണൻ (ഗൈനക്കോളജിസ്റ്റ്), ഡോ: അരവിന്ദ് സി നമ്പ്യാർ (ജനറൽ മെഡിസിൻ), ഡോ: ഹരികുമാർ (ഓർത്തോ പീഡിക്സ്), ഡോ: അപർണ്ണ ബാലഗോപാൽ (പീഡിയാട്രിക്സ്), ഡോ: സജീവ് കുമാർ (സൈക്യാട്രിസ്റ്റ്), ഡോ: ശിശിര (RM0), ഡോ: കീർത്തന (RM0), ഡോ: നിതിൻ സെബാസ്റ്റ്യൻ (RM0), ഡോ: ജയലക്ഷ്മി (RM0), അർഷ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്), തുടങ്ങിയ ഡോക്ടർമാർ പങ്കാളികളായി.
കേമ്പിൽ സൗജന്യ ലാബ്, ഫാർമസി, ആംബുലൻസ് സംവിധാനവും ഒരുക്കിയിരുന്നു.

ദുരിതബാധിത മേഖലയിൽ നിന്ന് നിരവധി ആളുകളാണ് കേമ്പിൽ പങ്കെടുത്തത്.

കേമ്പിന് തലശ്ശേരി സഹകരണ ആശുപത്രി ജനറൽ മാനേജർ മിഥുൻ ലാൽ ഇ.എം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രശാന്ത്.പി, പി.ആർ.ഒ നിജിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: