ജയം കേരളത്തിന്​ സമർപ്പിക്കുന്നുവെന്ന്​ കോഹ്​ലി

.ട്രെന്റ് ബ്രിഡ്ജില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ 203 റണ്‍സ് ജയം കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് സമര്‍പ്പിച്ച് വിരാട് കോഹ്‍ലി. വിജയത്തിനു ശേഷമുള്ള മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വീകരിച്ച ശേഷമുള്ള തന്റെ പ്രസംഗം ആരംഭിച്ച കോഹ്‍ലി ടീം ഒന്നടങ്കം ഈ വിജയം നാട്ടിലെ പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുകയാണെന്നാണ് പറഞ്ഞത്. മഹാപ്രളയത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന കേരള ജനതക്കായി തങ്ങളാല്‍ കഴിയുന്നത് ചെയ്യുന്നുവെന്നും കോലി പറഞ്ഞു.

2-0ന് പിന്നിലായിരുന്നെങ്കിലും പരമ്പരയില്‍ ശക്തമായി തിരിച്ചുവരാനാവുമെന്ന വിശ്വാസം തങ്ങള്‍ക്കുണ്ടായിരുന്നുവെന്നും കോലി പറഞ്ഞു.തിരിച്ചുവരാമെന്ന ആത്മവിശ്വാസമില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ പരമ്പര 2-1ല്‍ എത്തിക്കാനാവുമായിരുന്നില്ല.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ലോര്‍ഡ്സില്‍ മാത്രമാണ് നമ്മള്‍ സമ്പൂര്‍ണമായും കീഴടങ്ങിയത്. അതുകൊണ്ടു തന്നെ ഈ മത്സരത്തിനിറങ്ങുമ്പോള്‍ മികച്ച സ്കോര്‍ കുറിക്കുക എന്നത് പ്രധാനമായിരുന്നു. അജിങ്ക്യാ രഹാനെക്കൊപ്പം ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് മത്സരത്തില്‍ നിര്‍ണായകമായത്. ആദ്യ ഇന്നിംഗ്സില്‍ രഹാനെയും രണ്ടാം ഇന്നിംഗ്സില്‍ പൂജാരയും പുറത്തെടുത്ത പ്രകടനം മത്സരത്തില്‍ നിര്‍ണായകമായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: