പ്രളയത്തെ നീന്തിക്കടന്നു അവർ തിരിച്ചെത്തി

കണ്ണൂർ: കേരളം വിറങ്ങലിച്ച പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് ബോട്ടുകളുടെ കുറവ് മനസ്സിലാക്കി കണ്ണൂർ ജില്ലയിൽ നിന്നും ബോട്ടുമായി സന്നദ്ധസേവനത്തിന് ആലുവയിലേക്ക് പുറപ്പെട്ട എസ്.ഡി.പി.ഐ ആർ ജി റെസ്ക്യൂ ടീം അംഗങ്ങളായ കണ്ണൂർ സിറ്റിയിലെ അസ്ലം, കമ്പിൽ അഷ്റഫ്, മഷൂദ് മയ്യിൽ, ബോട്ട് ഉടമ ഫാറൂഖ്, ഒറീസയിൽ നിന്നുള്ള അലി, എന്നിവർ നിരവധി ജീവനുകൾ സാഹസികമായി രക്ഷപ്പെടുത്തിക്കൊണ്ട് ദൗത്യം പൂർത്തിയാക്കി കണ്ണൂരിൽ തിരിച്ചെത്തി. കഴിഞ്ഞ 5 ദിവസമായി കൊടുങ്ങല്ലൂർ, പറവൂർ, ആലുവ മേഖലയിൽ എസ്.ഡി.പി.ഐ യുടെ ആർ ജി റെസ്ക്യൂ സംഘത്തോടൊപ്പം പ്രവർത്തിച്ചുവരികയായിരുന്ന ഇവർ പെരുന്നാൾ കൂടാൻ വേണ്ടി നാട്ടിലെത്തി. പെരുന്നാൾ നിസ്കാര ശേഷം കണ്ണൂർ സിറ്റിയിൽ നടന്ന സ്വീകരണത്തിൽ എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ സന്നദ്ധ സേവനത്തിന് പങ്കെടുത്തവരെ അനുമോദിച്ചു. കണ്ണൂർ മണ്ഡലം പ്രസിഡന്റ് ശംസുദ്ധീൻ മൗലവി, സി എച്ച് ഫാറൂഖ്, ഹാഷിം ബി, എ ആസാദ്, അലി വാഴയിൽ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: