ചരിത്രത്തിൽ ഇന്ന് : ആഗസ്ത് 22

ഇന്ന് ലോക നാട്ടറിവ് ദിനം

1639- ബ്രിട്ടിഷുകാർ ചെന്നൈ നഗരം സ്ഥാപിച്ചു…

1779- ജയിംസ് കുക്ക് ന്യൂ സൗത്ത് വെയിൽസ് കണ്ടു പിടിച്ചു….

1894- ഗാന്ധിജി നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് രൂപികരിച്ചു…

1907- മാഡം ഭിക്കാജി കാമ ജർമനിയിലെ സ്റ്റു ഗർട്ടിൽ ഇന്ത്യൻ ദേശിയ പതാക ഉയർത്തി.. (ഇത് ത്രിവർണ പതാക ആയിരുന്നില്ല)

1921- ദേശിയ സ്വാതന്ത്യ സമരത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷനൽ കോൺഗ്രസ് വിദേശ വസ്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ചു..

1963- ജോസഫ് എ ഹാൾക്കർ ബഹിരാകാശത്ത് രണ്ടു തവണ എത്തിച്ചേരുന്ന പ്രഥമ വ്യക്തിയായി…

1979- പാർലമെന്റിലെ ഭൂരിപക്ഷം സംബന്ധിച്ച അനിശ്ചിതാവസ്ഥ നിലനിൽക്കെ പ്രസിഡണ്ട് നീലം സഞ്ജീവ റെഡ്ഡി ഇടക്കാല തെരഞ്ഞെടുപ്പിന് ലോക് സഭ പിരിച്ചു വിട്ടു…

2004- രാജ്യവർധൻ സിങ് റാത്തോഡ് (ഇപ്പോഴത്തെ കേന്ദ്ര കായിക മന്ത്രി ) 2004 ഏഥൻസ് ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടി , വ്യക്തിഗത വെള്ളി മെഡൽ നേടുന്ന പ്രഥമ ഇന്ത്യക്കാരനായി…

2017- മുത്തലാഖിനെതിരെ സുപ്രീം കോടതി വിധി

ജനനം

1855- വിശ്വ പ്രസിദ്ധ റഷ്യൻ സാഹിത്യകാരൻ ആന്റോൺ ചെക്കോവിന്റെ സഹോദരൻ സാഹിത്യകാരനായ അലക്സാണ്ടർ ചെക്കോവ്…

1908- ഓഹി കാർഷ്യേ ബഗ്സൺ.. ഫ്രഞ്ച് ഫോട്ടോഗ്രാഫർ – ആധുനിക ഫോട്ടോ ജർണലിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു

1919- മലയാള സാഹിത്യകാരനും വിമർശകനുമായ പ്രൊഫ എസ് ഗുപ്തൻ നായർ..

1923- പ്രൊഫസർ ജി. കുമാരപ്പിള്ള… കവി, ഗാന്ധിയൻ, മദ്യനിരോധന സമിതി പ്രസിഡണ്ട്… ജി. അരവിന്ദന്റെ പ്രശസ്തമായ ഉത്തരായനം എന്ന സിനിമയിലെ ഹൃദയത്തിൻ രോമാഞ്ചം എന്ന ഗാനം കുമാരപ്പിള്ള സാറിന്റെ വിഖ്യാത സൃഷ്ടിയാണ്..

1955- തെലുങ്ക് സിനിമാ നടൻ ചിരഞ്ജീവി….

ചരമം

1818- വാറൻ ഹേസ്റ്റിങ്സ് ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ..

1959- ഫസൽ അലി… സംസ്ഥാന പുനസംഘടനാ കമ്മിഷൻ അദ്ധ്യക്ഷൻ..

1978- ജോമോ കെനിയാറ്റ .. കെനിയൻ ഗാന്ധി എന്നറിയപ്പെടുന്നു. കെനിയയുടെ ആദ്യ പ്രസിഡണ്ടും സ്ഥാപക നേതാവും….

1995- ഡോ സുബ്രഹ്മണ്യം ചന്ദ്രശേഖർ… ഇന്ത്യൻ വംശജനായ യു.എസ് ശാസ്ത്രജ്ഞൻ..

2013 – കരുവാറ്റ ചന്ദ്രൻ.. ചിത്രകാരൻ..,, വാരികകളിൽ ചിത്രകഥാ പരമ്പരക്ക് തുടക്കമിട്ട വ്യക്തി…

2014- പ്രൊ. യു. ആർ. അനന്തമൂർത്തി… കന്നഡ സാഹിത്യകാരനും 1994 ലെ ജ്ഞാനപീഠം ജേതാവും മഹാത്മാ ഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്നു…

(എ ആർ ജിതേന്ദ്രൻ., പൊതുവാച്ചേരി കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: