തളാപ്പ് പോസ്റ്റോഫീസ് അടച്ചുപൂട്ടലിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി.

കണ്ണൂർ: തളാപ്പ് സബ് പോസ്റ്റോഫീസ് അടച്ചുപൂട്ടുന്നതിനെതിരെ എൻ.എഫ്.പി.ഇ. – എഫ്.എൻ.പി.ഒ.തപാൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി.സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ. അശോകൻ ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് ഡോ:ജോസ് ജോർജ് പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു.കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എം.പി.രാജേഷ്,തപാൽ സംയുക്ത സമരസമിതി സംസ്ഥാന ചെയർമാൻ കെ.വി.സുധീർ കുമാർ,സംയുക്ത സമരസമിതി ജില്ലാ കൺവീനർ എ.പി.സുജികുമാർ,ചെയർമാൻ വി.പി.ചന്ദ്ര പ്രകാശ്,എൻ.എഫ്.പി.ഇ.സംസ്ഥാന ട്രഷറർ പി.മോഹനൻ,അനു കവിണിശ്ശേരി,ദിനു മൊട്ടമ്മൽ,ബി.പി.രമേശൻ,പി.പ്രേമദാസൻ,ഇ.മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. ജനവാസ കേന്ദ്രത്തിൽ 52 വർഷത്തോളമായി പ്രവർത്തിക്കുന്ന ഈ പോസ്റ്റോഫീസ് പരിധിയിൽ നിരവധി ആശുപത്രികൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ഉണ്ട്. വലിയ തോതിലുള്ള നിക്ഷേപകർ ഉള്ള ഈ ഓഫീസ് അടച്ച് പൂട്ടുന്നതിനെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.