ഓട്ടോ ടാക്സിയിൽ മദ്യ വില്പന യുവാവ് പിടിയിൽ.

ഇരിട്ടി : ഓട്ടോ ടാക്സിയിൽ മദ്യവിൽപന ആറ് ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ ആറളം കോയിയോട് തട്ട് സ്വദേശി പി.എഫ്. ബിജുവിനെയാണ്
കണ്ണൂർ എക്സൈസ് ഇൻ്റലിജൻസിൻ്റെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ സി. രജിത്തും സംഘവും അറസ്റ്റ് ചെയ്തത്.കീഴ്പള്ളി അത്തിക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഓട്ടോ ടാക്സിയിൽ വിൽപ്പന നടത്തുകയായിരുന്നു ആറ് ലിറ്റർ മദ്യവും ഓട്ടോയും പിടികൂടിയത്.റെയ്ഡിൽ പ്രിവൻ്റിവ് ഓഫീസർ പ്രമോദ്. കെ.പി, ഉമ്മർ. കെ, പ്രിവൻ്റിവ് ഓഫീസർ ഗ്രേഡ് രവി. കെ. എൻ,സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു.കെ.കെ, റിനീഷ് ഓർക്കാട്ടേരി എന്നിവരും ഉണ്ടായിരുന്നു.