ബോംബേറ് രണ്ടുപേര്‍ കസ്റ്റഡിയില്‍

പയ്യന്നൂര്‍: പയ്യന്നൂരിലെ ആര്‍എസ്എസ് ജില്ലാ കാര്യാലയമായ രാഷ്ട്ര മന്ദിരത്തിന് നേരെ ബോംബേറ് നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയിൽ.പോലീസിന് ലഭിച്ച സംഭവ ദിവസത്തിലെ മൊബെൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളുമാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്.ഇതേ തുടർന്ന് കഴിഞ്ഞ ദിവസം സംശയത്തിൻ്റെ നിഴലിലായ പത്തോളം പേരെ മണിക്കൂറുകളോളം ചോദ്യം ചെയ്ത അന്വേഷണ സംഘത്തിന് പ്രതികളിലേക്കെത്താൻ സാധിച്ചത്. പുതിയ ബസ് സ്റ്റാൻ്റ് പരിസരത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും കണ്ടങ്കാളി റോഡിലേക്കുള്ള ക്യാമറാ ദൃശ്യങ്ങളിലൂടെ പോലീസ് നടത്തിയ അന്വേഷണ ജാഗ്രതയുമാണ് കേസിൽ വഴിതിരിവായത്. തുടർന്നാണ് സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.ഇവരെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ് വാഹനത്തെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതിനാൽ അന്ന് രാത്രിയിലും പകലും ഇവരുടെ മൊബെൽ ഫോണിലേക്ക് വന്ന കോളുകളും മെസേജുകളും മറ്റുംഅന്വേഷണ സംഘം സൈബർ സെല്ലിൻ്റെ സഹായത്തോടെ വിശദമായി പരിശോധിച്ചു വരികയാണ്. അന്വേഷണ സംഘത്തിൻ്റെ ചുമതലയുള്ള ഡി.വൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ മഹേഷ് കെ.നായർ, എസ്.ഐ.പി. വിജേഷ് ,ക്രൈം സ്ക്വാഡ് അംഗങ്ങൾ ഉൾപ്പെട്ട ഇരുപതോളം പോലീസുകാർ രാപ്പകൽ ഭേദമന്യേ നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് നീങ്ങിയത്.
ഇക്കഴിഞ്ഞ 11ന് പുലര്‍ച്ചെ 1.30 മണിയോടെയാണ് ആര്‍എസ്എസ് ജില്ലാകാര്യാലയമായ പയ്യന്നൂരിലെ രാഷ്ട്രമന്ദിരത്തിന് നേരെ ബോംബുസ്ഫോടനമുണ്ടായത്. രണ്ടു സ്റ്റീല്‍ ബോംബുകളാണ് അക്രമത്തിന് ഉപയോഗിച്ചത്. ഗ്രില്ലില്തട്ടി പൊട്ടിത്തെറിച്ച ബോംബിന്റെ സ്ഫോടന ശക്തിയില്‍ ഇരുമ്പുഗ്രില്ല് വളഞ്ഞുപോയി. ബോംബിന്റെ ചീളുകള്‍ തെറിച്ച് ജനല്‍ചില്ലുകളും പൊട്ടിച്ചിതറി. ഓഫീസ് സെക്രട്ടറി നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.