കണ്ണൂര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ദേവസി ഈരത്തറ അന്തരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ദേവസി ഈരത്തറ (84) അന്തരിച്ചു. കോവിഡ് ബാധിതനായി കണ്ണൂര്‍ ജിം കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. വരാപ്പുഴ അതിരൂപതയിലെ പിഴല എന്ന സ്ഥലത്താണ് മോണ്‍. ദേവസി ഈരത്തറയുടെ ജനന സ്ഥലം. കോഴിക്കോട് രൂപതയ്ക്കു വേണ്ടി വൈദികനായ മോണ്‍. ദേവസി ഈരത്തറ 1999 മുതല്‍ കണ്ണൂര്‍ രൂപത സ്ഥാപിതമായപ്പോള്‍ വികാരി ജനറാളായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. തയ്യില്‍ സെന്റ് ആന്റണീസ് ചര്‍ച്ച്, ബര്‍ണശേരി കത്തീഡ്രല്‍ ചര്‍ച്ച്, ചാല അമലോത്ഭവ ദേവാലയം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: