കണ്ണൂരിൽ നാളെ (ജൂലൈ 23 വ്യാഴാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുതിരത്തടം, വള്ളുവന്‍കടവ്, ബാലന്‍കിണര്‍, കാട്ടാമ്പള്ളി, കോട്ടക്കുന്ന്, അറബികോളേജ്, കെ ജി റോഡ് ഭാഗങ്ങളില്‍ ജൂലൈ 23 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുരിയോട് കോളനി, ഊര്‍പ്പള്ളി, ശശി പീടിക, അഞ്ചാംപീടിക എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 23 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാപ്പിനിശ്ശേരി ചുങ്കം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 23 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുന്നച്ചേരി, പറവൂര്‍, താളിച്ചാല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 23 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അയ്യല്ലൂര്‍, ഇടവേലിക്കല്‍ ഭാഗങ്ങളില്‍ ജൂലൈ 23 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: