സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കേണ്ടി വരും: മുഖ്യമന്ത്രി

സംസ്ഥാനത്ത് സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആലോചന. എല്ലാ വശങ്ങളും കണക്കിലെടുത്തുമാത്രം അന്തിമതീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സംസ്ഥാനത്ത് 1038 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചതിവനു ശേഷം ആദ്യമായാണ് പ്രതിദിന കണക്ക് 1000 കടക്കുന്നത്. ഇതുവരെ 15,032 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഇന്ന് 785 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. അതിൽ 57 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്ന് വന്നവർ– 87 , മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ– 109. കോവിഡ് മൂലം ഇന്ന് ഒരാൾ മരിച്ചു. ഇടുക്കി സ്വദേശിയായ നാരായണ(87)നാണ് മരിച്ചത്.

ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം–226, കൊല്ലം–133, ആലപ്പുഴ–120, കാസര്‍കോട്–101 എറണാകുളം–92, മലപ്പുറം–61 തൃശൂര്‍–56, കോട്ടയം–51 പത്തനംതിട്ട–49, ഇടുക്കി–43, കണ്ണൂര്‍–43, പാലക്കാട്–34, കോഴിക്കോട്–25, വയനാട്–4. സംസ്ഥാനത്ത് 272 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: