ഇന്ന് 1038 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 785 പേർക്ക്

സംസ്ഥാനത്ത് 1038 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 785 പേര്‍ക്ക് കോവിഡ് ബാധിച്ചു. സമ്പര്‍ക്കരോഗികളില്‍ 57 പേരുടെ രോഗ ഉറവിടം അറിയില്ലെന്ന ആശങ്കയുമുണ്ട്. ആകെ രോഗികള്‍ 15032  പേര്‍.

ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം–226, കൊല്ലം–133, ആലപ്പുഴ–120, കാസര്‍കോട്–101 എറണാകുളം–92, മലപ്പുറം–61 തൃശൂര്‍–56, കോട്ടയം–51 പത്തനംതിട്ട–49, ഇടുക്കി–43, കണ്ണൂര്‍–43, പാലക്കാട്–34, കോഴിക്കോട്–25, വയനാട്–4. സംസ്ഥാനത്ത് 272 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: