ഇരിക്കൂറിൽ വൻ ലഹരിമരുന്ന് വേട്ട; പിടികൂടിയത് 500 ലധികം പാൻപരാഗ് പാക്കറ്റുകൾ

.

കണ്ണൂർ: ഇരിക്കൂറിൽ വൻ ലഹരിമരുന്ന് വേട്ട. 500 ലധികം പാൻപരാഗ് പാക്കറ്റുകളാണ് ഇരിക്കൂർ പോലീസ് പിടിച്ചെടുത്തത്. ഇരിക്കൂർ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് എസ്.ഐ കെ.പി ശ്രീഹരിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ഇരിക്കൂറിലെ കച്ചവട സ്ഥാപനത്തിൽ നിന്നുമാണ് ലഹരി ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. ആയിപ്പുഴ സ്വദേശി അബ്ദുൾ റഷീദിനെതിരെ കേസെടുത്തിട്ടുമുണ്ട്.

ഇരിക്കൂർ എസ്.ഐ കെ.പി ശ്രീഹരി, പോലീസുകാരായ ശിവപ്രസാദ്, അബ്ദുൾ റഹീം, കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ കെ. പ്രസാദ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: