സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

കെഎസ്‌യു സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചതിലും സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്തിന്‍റെ നിരാഹാര പന്തലിന് നേരെ കണ്ണീര്‍വാതകം എറിഞ്ഞതിലും പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ നിരാഹാര സമരത്തിലായിരുന്ന കെഎസ്‌യു നേതാക്കള്‍ക്ക് പിന്തുണ അറിയിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കെഎസ്‌യു നേതാക്കള്‍ ആശുപത്രിയിലേക്ക് മാറ്റി.

2 thoughts on “സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

  1. എസ്എഫ്ഐ സമരം നടത്തി വണ്ടിയും കെട്ടിടങ്ങളും തകർക്കുമ്പോ നിന്റെയൊന്നും നാവ് പൊങ്ങുന്നില്ലല്ലോ…oolakale

  2. എന്തിനു വേണ്ടിയാ സമരം,മാമാ മാധൃമങ്ങള്‍ തളളുന്നത് കൊണ്ട് കുറേ ഖദര്‍ധാരികള്‍എന്തൊക്കയോ കാട്ടികൂട്ടുന്നു.പുണൃവാളന്‍സ് ചമയുന്ന കുറേമലരന്‍മാര്‍,പിന്നേ,ഇതൊക്കെ കാണുന്ന ഞങ്ങളൊക്കെ വിഡ്ഡികളാ,ഇവനൊക്കെ മുട്ടുംബം ബന്ദ് പറയാന്‍ ഇത് എന്താ………

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: