മഴക്കാല രോഗങ്ങൾക്കെതിരെയുള്ള ബോധവത്കരണ ക്ലാസ്സും രോഗനിർണ്ണയ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും നടത്തി

മയ്യിൽ: മലപ്പട്ടം മേപ്പറമ്പ എ.കെ.ജി സ്മാരക വായനശാലയുടെയും ജ്വാല സ്വയം സഹായ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ഹോമിയോ വകുപ്പ് ,ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ മലപ്പട്ടം എന്നിവയുടെ സഹകരണത്തോടെ മഴക്കാല രോഗങ്ങൾക്കെതിരെയുള്ള ബോധവത്കരണ ക്ലാസ്സും രോഗനിർണ്ണയ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും നടത്തി .
മയ്യിൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ. വിനീഷ് വി.ആർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വായനശാലാ പ്രസിഡന്റ് ശ്രീ. എ.വി നാരായണൻ അധ്യക്ഷത വഹിച്ചു. ജ്വാലാ സ്വയം സഹായ സംഘം സെക്രട്ടറി ശ്രീ. കെ.രാജേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി സവിത കെ.പി ,വായനശാലാ സെക്രട്ടറി ശ്രീ. കെ.പി പ്രഭാകരൻ എന്നിവർ ആശംസ അർപ്പിച്ചു. മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ചെങ്ങളായി എ.പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. അനൂപ് ടി. രാജൻ ക്ലാസ്സെടുത്തു. മലപ്പട്ടം എ.പി എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ധന്യ ടി. ആർ രോഗികളെ പരിശോധിച്ചു. ഇരുന്നൂറോളം പേർക്ക് സൗജന്യമായി രോഗ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ജ്വാല സ്വയം സഹായ സംഘം പ്രസിഡന്റ് ശ്രീ. പി. പവനൻ ചടങ്ങിന് നന്ദി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: