വീട് നിറയെ ചളിയും വൃത്തികേടും 54 പേർ വീണ്ടും ദുരിതാശ്വാസ ക്യാമ്പിലേക്ക്

മഴ കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് ക്വാർട്ടേഴ്‌സിലേക്ക് പോയവർ അന്തംവിട്ടു. മഴ കയറിയിറങ്ങിയ മുറികളിൽ ചളിയും വൃത്തികേടും. അവിടെ നിൽക്കാൻ കഴിയില്ലെന്നറിയിച്ച് ഒൻപത് കുടുംബങ്ങളിലെ 54 പേർ വീണ്ടും താവക്കര ജി.യു.പി.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയിൽ വീട് വാസയോഗ്യമല്ലാതായതിനെത്തുടർന്ന് താവക്കര കണ്ണൂർ സർവകലാശാല പരിസരത്തെ ക്വാർട്ടേഴ്‌സിലെ താമസക്കാരാണ് സ്‌കൂളിലെത്തിയത്. ഞായറാഴ്ച മഴ കുറഞ്ഞതോടെ അവർ ക്വാർട്ടേഴ്‌സിലേക്ക് തിരിച്ചുപോയി. എന്നാൽ വൃത്തികേടായ മുറികളിൽ താമസിക്കാനാകാതെ അവർ പിൻതിരിയുകയായിരുന്നു. കോർപ്പറേഷൻ അധികൃതർ വൃത്തിയാക്കിക്കൊടുക്കണമെന്നായിരുന്നു ആവശ്യം.ക്വാർട്ടേഴ്‌സിലെ മാലിന്യം ഉടൻ നീക്കാൻ ശ്രമിക്കുമെന്ന് കോർപ്പറേഷൻ കൗൺസിലർ അഡ്വ. ലിഷാ ദീപക് പറഞ്ഞു. കണ്ണൂർ ഗവ. ടൗൺ എച്ച്.എസ്.എസിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയവരിൽ പത്തുപേർ തിരിച്ചുപോയതായി കോർപ്പറേഷൻ കൗൺസിലർ ഒ.രാധ പറഞ്ഞു. ഇപ്പോൾ രണ്ട്‌ സ്‌കൂളിലുമായി 84പേരാണുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: