ചന്ദ്രയാന്‍ ഇന്ന് കുതിക്കും

സാങ്കേതിക തകരാര്‍ മൂലം മാറ്റിവെച്ച ചന്ദ്രയാന്‍ ഇന്ന് 2.43നു ബഹിരാകാശത്തേക്ക് കുതിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലുള്ള ഐഎസ്‌ആര്‍ഒ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ചന്ദ്രയാന്‍ 2 ചരിത്ര ദൌത്യം ആരംഭിക്കുക. ഇന്നലെ 6.43നു തുടങ്ങിയ 20 മണിക്കൂര്‍ കൌണ്ട് ഡൌണ്‍ പുരോഗമിക്കുകയാണ്. അവസാന ഘട്ട പരിശോധനകളും ഇന്ധനം നിറയ്ക്കുന്ന ജോലിയും തുടരുകയാണ്. പര്യവേഷണം നടത്തുന്ന റോവര്‍ ചന്ദ്രോപരിതലത്തില്‍ എത്തുന്നതുവരെയുള്ള 8 ഘട്ടങ്ങളാണ് വിക്ഷേപണത്തിനുള്ളത്.

 1. ദ്രവഘട്ടം
  ദ്രവീകൃത ഇന്ധനം ഉപയോഗിച്ച്‌ റോക്കറ്റ് ജി എസ് എല്‍ വി മാര്‍ക്ക് -3 കുതിക്കുന്നത് ഈ ഘട്ടത്തിലാണ്. 110.84 സെക്കന്‍ഡ് കൊണ്ട് 43.939 കിലോമീറ്റര്‍ ഉയരത്തില്‍ റോക്കറ്റ് എത്തും.
 2. ഖര ഘട്ടം
  അടുത്തത് ഘര ഘട്ടമാണ്. വശങ്ങളിലുള്ള റോക്കറ്റുകള്‍ വേര്‍പെടുന്നത് ഈ ഘട്ടത്തിലാണ്. സമയം-131.30 സെക്കന്‍ഡ്. ഉയരം 61.995 കിലോമീറ്റര്‍.
 3. ക്രയോജനിക് ഘട്ടം
  റോക്കറ്റിന്റെ മുന്‍ പാളി തുറന്ന് ക്രയോജനിക് ഘട്ടത്തിലേക്ക് കടക്കുന്നു. സമയം-2013. 94 സെക്കന്‍ഡ്, ഉയരം 114.511 കിലോമീറ്റര്‍
 4. ദ്രവ ഇന്ധനം ഉപയോഗിയ്ക്കുന്ന ഭാഗം വേര്‍പെടുന്നതാണ് നാലാം ഘട്ടം. സമയം-308.82 സെക്കന്‍ഡ്, ഉയരം -170.783 കിലോമീറ്റര്‍
 5. ക്രയോജനിക് ഉപയോഗിക്കാന്‍ തുടങ്ങുന്നു. ഇതുപയോഗിച്ച്‌ പേടകത്തെ ഭൂമിയുടെ ഭ്രമണ പഥത്തില്‍ ഉയര്‍ത്തുന്നു. സമയം-311.22 സെക്കന്‍ഡ്, ഉയരം-172.072 കിലോമീറ്റര്‍
 6. ചന്ദ്രയാന്‍ വേര്‍പെടുന്നു. സമയം 973.7 സെക്കന്‍ഡ്, ഉയരം 181.656 കിലോമീറ്റര്‍
 7. ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്
 8. ചന്ദ്രന്റെ ലോവര്‍ ഓര്‍ബിറ്റില്‍ നിന്നും ചന്ദ്രോപരിതലത്തിലേക്ക്
  23 ദിവസങ്ങള്‍ ഭൂമിയുടെ ഭ്രമണ പഥത്തില്‍ ഭ്രമണം ചെയ്തതിന് ശേഷമാണ് ചന്ദ്രനിലേക്ക് കുതിക്കുക. ഇത് 7 ദിവസമെടുക്കും. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ 13 ദിവസം ചിലവഴിക്കും. നേരത്തെ ഇത് 28 ദിവസം എന്നാണ് നിശ്ചയിച്ചിരുന്നത്.

വിക്ഷേപണത്തിന്റെ 43-ആം ദിവസം സെപ്തംബര്‍ 2നു ലാന്‍ഡര്‍ ചന്ദ്രന്റെ ഓര്‍ബിറ്ററില്‍ നിന്നും വേര്‍പെട്ട് ചന്ദ്രന്റെ ലോവര്‍ ഓര്‍ബിറ്റില്‍ എത്തിച്ചേരും.

നേരത്തെ 54 ദിവസമാണ് ചന്ദ്രോപരിതലത്തില്‍ റോവര്‍ ലാന്‍ഡ് ചെയ്യാനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 48 ദിവസം കൊണ്ട് ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ സമയം ക്രമീകരിച്ചിട്ടുണ്ട്. ഇത് സെപ്തംബര്‍ 6 എന്നത് സെപ്തംബര്‍ 7 ആകാന്‍ സാധ്യതയുണ്ട്. ചന്ദ്രോപരിതലത്തില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ സമയം എടുക്കും എന്നുള്ളതുകൊണ്ടാണ് തിയതിയില്‍ മാറ്റമുണ്ടാകുന്നത് എന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: