കനത്ത മഴ; വണ്ണാത്തിപ്പുഴ കരകവിഞ്ഞു

കനത്ത മഴയെ തുടർന്ന് മലവെള്ളപ്പാച്ചിൽ കൂടിയതോടെ വണ്ണാത്തിപ്പുഴ കരകവിഞ്ഞു. മീങ്കുഴി അണകെട്ടുമുതൽ താഴോട്ട് തോട്ടംകടവ്, നട്ടിക്കടവ്, കോട്ട ഭാഗങ്ങളിലാണ് പപുഴ കരകവിഞ്ഞൊഴുകുന്നത്. പുഴയിൽ വെള്ളം ഉയർന്നുപൊങ്ങിയതോടെ മീങ്കുഴി അണക്കെട്ടിന് മുകളിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. മഴ കനക്കുമ്പോൾ മേൽപ്പാലം കവിഞ്ഞൊഴുകുകയാണ്.അണക്കെട്ട് പ്രദേശത്തെ ഒട്ടേറെ വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്. പുഴ കരകവിഞ്ഞതോടെ കടന്നപ്പള്ളി കൊക്കോട്ടുവയൽ, കാനായി വയൽ, അറത്തിൽ വയൽ, കോട്ട വയൽ, പുറച്ചേരി വയൽ എന്നിവയെല്ലാം വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. മാതമംഗലം-പാണപ്പുഴ റൂട്ടിൽ മാത്തുവയലിൽ റോഡ് വെള്ളത്തിനടിയിലാണ്.വണ്ണാത്തിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ ശക്തമായതോടെ കരയിടിച്ചിലും രൂക്ഷമാണ്. കവുങ്ങ്, തെങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങൾ പലയിടത്തും കടപുഴകി വീണു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: