മുഴപ്പിലങ്ങാട്ട് ബസ്സും വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

മൊയ്തു പാലത്തിനടുത്ത് ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും എതിരേവന്ന വാനുമാണ് അപകടത്തിൽപ്പെട്ടത്. വാൻ ഡ്രൈവർ ചപ്പാരപ്പടവ് എടക്കോം സ്വദേശി ജോൺസണും അസം സ്വദേശി ജയനുമാണ് പരിക്കേറ്റത്.സാരമായ പരിക്കോടെ ജോൺസണെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലും ജയനെ തലശ്ശേരി സഹകരണ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അല്പനേരം ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: