കനത്ത പൊലീസ് സുരക്ഷയില്‍ യൂണിവേഴ്സിറ്റി കോളേജ് ഇന്ന് തുറക്കും

വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഇന്ന് തുറക്കും.കനത്ത പൊലീസ് സുരക്ഷയിലായിരിക്കും കോളജ് തുറക്കുക. പത്തു ദിവസത്തെ അവധിക്ക് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്ബസ് തുറന്നുകൊടുക്കുന്നത്.പുതിയ പ്രിന്‍സിപ്പല്‍ ചുമതലയെടുത്തതിന് ശേഷമുള്ള ആദ്യ പ്രവര്‍ത്തിദിവസമായിരിക്കും ഇന്ന്. മൂന്നാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റ സംഭവത്തില്‍ പ്രതിഷേധം കനത്തതിനെത്തുടര്‍ന്ന് കോളജിന് അവധി പ്രഖ്യാപിക്കുകയായിരുന്നു. കോളജിലെ സംഘര്‍ഷത്തില്‍ ഇടപെടാതിരുന്ന പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെ വിശ്വംഭരന് പകരം പുതിയ പ്രിന്‍സിപ്പലിനെകോളജില്‍ നിയമിച്ചു. തൃശൂര്‍ ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസി ബാബുവിനാണ് പുതിയ ചുമതല.അതേസമയം ഇന്ന് ക്യാമ്ബസില്‍ യൂണിറ്റ് സമ്മേളനം നടത്തുമെന്ന് എഐഎസ്‌എഫ് അറിയിച്ചിട്ടുണ്ട്. യൂണിറ്റ് സമ്മേളനത്തിന് ശേഷം വരുംദിവസങ്ങളില്‍ ക്യാമ്ബസില്‍ സംഘടനയുടെ കൊടിമരം നാട്ടുമെന്നും എഐഎസ്‌എഫ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: