പാപ്പിനിശ്ശേരി വെസ്റ്റ് ഡി.വൈ.എഫ്.ഐ യൂണിറ്റ്; അഭിമന്യു അനുസ്മരണവും എസ്.എസ്.എൽ.സി, പ്ലസ് -ടു വിജയികളെ അനുമോദന ചടങ്ങും സംഘടിപ്പിച്ചു
പാപ്പിനിശ്ശേരി വെസ്റ്റ്: ഡി.വൈ.എഫ്.ഐ പഴഞ്ചിറത്താവ, ധർമക്കിണർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ
അഭിമന്യു അനുസ്മരണവും SSLC, +2 വിജയികളെ അനുമോദിക്കുന്ന ചടങ്ങും നടത്തി.
ധർമക്കിണർ തായാട്ട് ശങ്കരൻ സ്മാരക വായനശാലയിൽ നടന്ന പരിപാടി പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ എം സി. റമിൽ ഉൽഘാടനം ചെയ്തു.
ബി.എ ഹിന്ദി പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ശ്രേയ മോഹനെയും ആദരിച്ചു.
ചടങ്ങിൽ മേഖലാ എക്സിക്യൂട്ടിവ് അംഗം പി.ടി വിപിൻദാസ് അദ്ധ്യക്ഷനായിരുന്നു,
ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി വെസ്റ്റ് മേഖലാ പ്രസിഡന്റ് പി സനീഷ് ആശംസയും,
മേഖലാ ട്രഷറർ സി സരിത്ത് സ്വാഗതവും, തൻവിൻ രാജീവൻ നന്ദിയും പറഞ്ഞു.
തൻവിൻ കെ.ആർ വർഗീയ വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.