അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ പാല ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് അഭിമാനനേട്ടം

ഇരിട്ടി:കേരള അറബിക് ടീച്ചേർസ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ കീഴൂർ ബി.ആർ.സി യിൽ വെച്ച് നടന്ന ഇരിട്ടിസബ് ജില്ലാ തല മൽസരത്തിൽ പാല ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് അഭിമാന നേട്ടം. ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടി സഹൽ .കെ , ജുമാന എം എന്നിവർ അഭിമാനമായി. യു.പി വിഭാഗത്തിൽ മുഹമ്മദ് സഹൽ പി.കെ രണ്ടാം സ്ഥാനവും നേടി ജില്ലാ തല മത്സരത്തിന് അർഹത നേടി. മുഹമ്മദ് റാദിൻ , മുഹമ്മദ് സാലിം അഷ്റഫ് എന്നിവർ ‘എ’ ഗ്രേഡ് നേടി മികവു പുലർത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: