വാതിൽപ്പടി സേവനം: വളണ്ടിയർമാർക്ക് പരിശീലനം നൽകി


കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ വാതിൽപ്പടി സേവന വളണ്ടിയർമാർക്കുള്ള പരിശീലനം പഞ്ചായത്ത് പ്രസിഡണ്ട് വി എം സീന ഉദ്ഘാടനം ചെയ്തു. സർക്കാർ ക്ഷേമ പദ്ധതികളുടെ മസ്റ്ററിംഗ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം, സാമൂഹ്യ സുരക്ഷാ പെൻഷൻ എന്നിവക്കുള്ള അപേക്ഷ തയ്യാറാക്കൽ, അക്ഷയ കേന്ദ്രങ്ങൾ വഴി ലഭിക്കുന്ന സേവനങ്ങൾ, അടിയന്തരാവശ്യങ്ങൾക്കുള്ള മരുന്ന് എത്തിച്ചു നൽകൽ എന്നിവയാണ് വാതിൽപ്പടിയിലൂടെ ലഭ്യമാക്കുന്നത്. തെരഞ്ഞെടുത്ത വളണ്ടിയർമാർക്കും ആശാ വർക്കർമാർക്കുമാണ് പരിശീലനം. വളണ്ടിയർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും നടന്നു. വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ അധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റികളായ പി പി ദാമോദരൻ, സി രഘു എന്നിവർ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം സി എം സവിത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി പി പ്രസന്ന ടീച്ചർ, പി ലക്ഷ്മണൻ, സി അനിത, സെക്രട്ടറി എം പി വിനോദ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി പി വി ജിതേഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: