അഗ്നിപഥ് പദ്ധതി പിൻവലിച്ചില്ലെങ്കിൽ കേന്ദ്ര മന്ത്രിമാരെ വഴിയിൽ തടയുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്

കണ്ണൂർ: ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര് എസ് എസ് വീരന്മാരെ അഗ്നിവീരൻ മാരാക്കാനുള്ള അജണ്ട നടപ്പാക്കാനാണ് നീക്കമെങ്കില്‍ രാജ്യത്താകെ വന്‍ പ്രക്ഷോഭം ഉയര്‍ന്നു വരും. വസീഫ് പറഞ്ഞു. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ വി രജീഷ് അധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് സരിന്‍ശശി,ജില്ല ട്രഷറർ മുഹമ്മദ് അഫ്സൽ,എന്‍ വൈ സി സംസ്ഥാന ജനറൽ സെക്രട്ടറി ഒ ടി സുജേഷ്,എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് കെ ആർ ചന്ദ്രകാന്ത്, കെ ടി രാഗേഷ്, റനീഷ് മാത്യു, കെ പി റനില്‍, പി പി അനീഷ പ്രസംഗിച്ചു. നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രദീപൻ തൈക്കണ്ടി, അബ്ദുൽ ജലീൽ, ഷനിൽ പുഷ്പജൻ, കെ രജിൻ നേതൃത്വം നൽകി