ഉളിക്കലിൽ നിന്നും കണ്ടെത്തിയ ഐസ്ക്രീം ബോംബ് നിർവീര്യമാക്കി

ഉളിക്കൽ: ഉളിക്കൽ അമരവയലിൽ നിന്നും ഇന്നലെ വൈകുന്നേരം പോലീസ് കണ്ടെത്തി ഉളിക്കൽ സ്റ്റേഷനിൽ എത്തിച്ച
ബോംബ് ഐസ്ക്രീം ബോംബാണെന്ന് കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്
ബോംബ് നിർവീര്യമാക്കി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രണ്ട് ദിവസങ്ങളിലായി വയത്തൂരിൽ നിന്ന് 4 സ്റ്റീൽ ബോംബുകൾ കണ്ടെത്തിയതിനെ തുടർന്നും ബോംബുകൾ നിർവീര്യമാക്കിയിരുന്നു.
തുടർച്ചയായി ബോംബുകൾ
കണ്ടെത്തുന്നതിനാൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: