വളപട്ടണത്ത് ഹോസ്റ്റൽ പാചകക്കാരന്റെ പീഡനത്തിന് കൂടുതൽ പെൺകുട്ടികൾ ഇരയായി; കൂടുതൽ പരാതികൾ കിട്ടിയെന്ന് പൊലീസ്

കണ്ണൂർ: വളപട്ടണം പൊലിസ് സ്റ്റേഷൻ പരിധിയിൽ നടന്ന പീഡനക്കേസിൽ പൊലീസിന് കൂടുതൽ പരാതികൾ ലഭിച്ചു. ഹോസ്റ്റലിലെ അന്തേവാസികളായ പെൺകുട്ടികളിൽ മറ്റുചിലരെ കൂടി പാചകക്കാരൻ പീഡിപ്പിച്ചുവെന്നാണ് പൊലിസ് ഇന്ന് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്.

പൊലീസ് അന്തേവാസികളായ പീഡനത്തിനിരയായ പെൺകുട്ടികളിൽ നിന്നും സഹപാഠിനികളിൽ നിന്നും മൊഴിയെടുത്തപ്പോഴാണ് മറ്റുചില പെൺകുട്ടികൾ കൂടി പീഡനത്തിനിരയായതായി മൊഴി നൽകിയത്. എന്നാൽ ഇവരിൽ പലരും ഭയം കൊണ്ടാണ് ഇക്കാര്യം പുറത്തുപറയാത്തതെന്നായിരുന്നു വിശദീകരണം നൽകി.

കഴിഞ്ഞ വർഷമാണ് ഹോസ്റ്റലിലെ പാചകക്കാരനായ അഞ്ചരക്കണ്ടി പടുവിലായി സ്വദേശി വിജിത്തിനെ(35) പൊലിസ് ചൈൽഡ് ലൈൻ നൽകിയ പരാതിയെ തുടർന്ന് പോക്സോ ചുമത്തി അറസ്റ്റു ചെയ്തത്. ഇയാളെ ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്‌കൂളിൽ നടത്തിയ കൗൺസിലിങിനിടെയാണ് കുട്ടികൾ കൗൺസിലറോട് പീഡനവിവരം തുറന്നു പറഞ്ഞത്.

ഇതിനെ തുടർന്ന് ചൈൽഡ് ലൈൻ പൊലിസിൽ പരാതി നൽകുകയായിരുന്നു. വളപട്ടണം പൊലിസ് പോക്സോ ചുമത്തിയാണ് പ്രതിയെ അഞ്ചരക്കണ്ടിയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പതിനാലുവയസുള്ള രണ്ടു പെൺകുട്ടികളുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തതെങ്കിൽ കൂടുതൽ പേർ പരാതിക്കാരായിയുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.

കഴിഞ്ഞ ദിവസം ബാലാവകാശകമ്മിഷൻ അധ്യക്ഷൻ അഡ്വ.കെ.വി മനോജ്കുമാർ സർക്കാർ നിയന്ത്രിത ഹോസ്റ്റൽ സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തിയിരുന്നു.കുറ്റാരോപിതനായ ഹോസ്റ്റൽ കുക്കിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തിട്ടുണ്ട്.പീഡനത്തിനിരയായ കുട്ടികളെ വിവരം പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് പറഞ്ഞ് വിജിത്ത് ഭീഷണിപ്പെടുത്തിയതായും നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പറഞ്ഞതായി കുട്ടികൾ നൽകിയ മൊഴിയിലുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: