ചക്കരക്കല്ലിൽ ബൈക്കിൽ സഞ്ചരിക്കവെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ചക്കരക്കല്ല്: ബൈക്കിൽ സഞ്ചരിക്കവെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചക്കരക്കൽ മഹൽ മാർബിൾ റോഡിലെ ശിവദത്തിൽ സജിൻ കുമാറാണ് (42) മരിച്ചത്. ഇന്ന് കാലത്ത് 8.30 നാണ് സംഭവം. കുട്ടികളെ സ്കൂളിൽ കൊണ്ടുവിടാൻ വേണ്ടി ബൈക്കിൽ വീട്ടിൽ നിന്ന് പുറപ്പെട്ട് 100 മീറ്റർ പിന്നിടുമ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നേരത്തെ ഓടത്തിൽ പീടിക ആലിൻ കീഴിലായിരുന്നു താമസം,
കോറോത്ത് ജനാർദ്ദനൻ്റെയും സുശീലയുടെയും മകനാണ്.
ഭാര്യ: വിനീത. മക്കൾ: ശിവദ, ഹൃത്വിക്(ഇരുവരും കൂഞ്ഞങ്കോട് യുപി വിദ്യാർഥികൾ). സഹോദരങ്ങൾ: സജീഷ്, സുജേഷ്.സംസ്കാരം നാളെ രാവിലെ 11.30ന് പയ്യാമ്പലത്ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: