തളിപ്പറമ്പ, പയ്യന്നൂർ പോസ്റ്റോഫീസുകളിൽ പായ്ക്ക് പോസ്റ്റ് സൗകര്യം.

പാർസൽ ഉരുപ്പടികൾ പോസ്റ്റ് ഓഫീസിൽ തന്നെ പായ്ക്ക് ചെയ്യാൻ സൗകര്യം ഒരുക്കുന്ന പായ്ക്ക് പോസ്റ്റ് സർവീസ് ജൂൺ 24 മുതൽ തളിപ്പറമ്പ ഹെഡ് പോസ്റ്റോഫീസിലും പയ്യന്നൂർ മുഖ്യ തപാൽ ഓഫീസിലും ലഭ്യമാകും. ഇന്ത്യയ്ക്കകത്തും പുറത്തും പാർസൽ ഉരുപ്പടികൾ അയക്കുന്നതിന് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഇതിനായി വിവിധ സൈസുകളിലുള്ള കാർട്ടനുകൾ പോസ്റ്റ് ഓഫീസിൽ ഉണ്ടായിരിക്കും. ഉപഭോക്താക്കൾ അയക്കേണ്ട സാധനങ്ങളുമായി പോസ്റ്റോഫീസിൽ എത്തിയാൽ അനുയോജ്യമായ കാർട്ടനുകൾ തിരഞ്ഞെടുത്ത് പായ്ക്ക് ചെയ്യാം. തപാൽ ചാർജ്ജിനു പുറമെ കാർട്ടനുകളുടെ വില അടക്കമുള്ള മിതമായ സർവീസ് ചാർജ്ജും ഈടാക്കുന്നതാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഇതിനകം ഈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു.