ചീട്ടുകളി പിടികൂടി.

വെള്ളരിക്കുണ്ട്: പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന പത്തംഗ സംഘത്തെ പോലീസ് പിടികൂടി.ചെറു പനത്തടിയിലെ ജയേഷ് ജോസ് (42), കരിക്കേയിലെ കെ.സുരേഷ്, പടന്നക്കാട് സ്വദേശി ടി. സുരേശൻ (56), ചുള്ളിയിലെ സുനിൽ ബേബി (46), കോട്ടപ്പുറത്തെ ഇർഷാദ് (47), കൊട്ടോടിയിലെ സി കെ. സലാം (50),പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അബ്ദുൾ റഹ്മാൻ (49), കാലിച്ചാനടുക്കത്തെ എൻ.സി. വർക്കി, പടിമരുത് സ്വദേശി സൈമൺ ജോർജ് (55), പനത്തടിയിലെ സാബു ജോസഫ് (50) എന്നിവരെയാണ് എസ്ഐ.എം.പി. വിജയകുമാറും സംഘവും അറസ്റ്റു ചെയ്തത്. കളിസ്ഥലത്ത് നിന്നും ഒരാൾ ഓടി രക്ഷപ്പെട്ടുഇന്നലെ രാത്രി 7 മണിയോടെ മങ്കയത്തെ ആളൊഴിഞ്ഞ പറമ്പിൽ വെച്ചാണ് ചീട്ടുകളി സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്ന് 38,000 രൂപയും പോലീസ് കണ്ടെടുത്തു.റെയ്ഡിൽ എഎസ്.ഐ.മാരായ രാജൻ ,സജി ജോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഷാദ്, ബിജു, ഡ്രൈവർ മജീദ്, ഹോം ഗാർഡുമാരായ രാജൻ, ഗോപി എന്നിവരുമുണ്ടായിരുന്നു.