ആലക്കോട് എക്സൈസിൻ്റെ മിന്നൽ റെയ്ഡ്; 230 ലിറ്ററോളം വാഷ് നശിപ്പിച്ചു

ആലക്കോട് എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ കെ.അഹമ്മദിന്റെ നേതൃത്വത്തിൽ ഇന്ന് തളിപ്പറമ്പ് താലൂക്കിൽ ന്യൂ നടുവിൽ കുയിലമ്പാടി എന്ന സ്ഥലത്ത് പുറമ്പോക്ക് തോട്ടുചാലിൽ പ്രവർത്തിച്ചുവന്ന വാറ്റു സാങ്കേതത്തിൽ നടത്തിയ മിന്നൽ റെയ്ഡിൽ ഉദ്ദേശം 230 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു അബ്‌കാരി കേസ് എടുത്തു. രഹസ്യ വിവരം നേരത്തെ ഉള്ളതിനാൽ ഈ പ്രദേശം എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെക്കുറിച്ചു സൂചനകൾ ലഭിച്ചിട്ടുള്ളതിൽ അന്വേഷണ നടപടികൾ ആരംഭിക്കുവാൻ തീരുമാനിച്ചു. വലുതും ചെറുതുമായ പ്ലാസ്റ്റിക് ബാരലിലും ജാറുകളിലും കുടങ്ങളിലുമാണ് വാഷ് സൂക്ഷിച്ചിരുന്നത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ.കെ. സാജൻ, CEO മാരായ വി. ശ്രീജിത്ത്, എം. സുരേന്ദ്രൻ, ടി.വി.മധു, പി.പെൻസ്, എ.എസ്സ്. അരവിന്ദ്, ഡ്രൈവർ ജോജൻ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: