ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് ബാധ; 14 പേര്‍ക്ക് രോഗമുക്തി

0

ജില്ലയില്‍ മൂന്ന് പേര്‍ക്ക് ഇന്ന് (ജൂണ്‍ 22) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗബാധ.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് കുവൈറ്റില്‍ നിന്ന് ജെ9 1415 വിമാനത്തിലെത്തിയ കുറുമാത്തൂര്‍ സ്വദേശി 35കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 17ന് മസ്‌കറ്റില്‍ നിന്ന് ഒവി 1412 വിമാനത്തിലെത്തിയ പാപ്പിനിശ്ശേരി സ്വദേശി 54കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍. ജൂണ്‍ അഞ്ചിന് നേത്രാവതി എക്സ്പ്രസിനാണ് മൊകേരി സ്വദേശി 48കാരന്‍ മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയത്.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതതരുടെ എണ്ണം 349 ആയി.

ഇതില്‍ 244 പേര്‍ രോഗമുക്തി നേടി. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന അഞ്ചരക്കണ്ടി സ്വദേശി 18കാരി, പാനൂര്‍ സ്വദേശികളായ 29കാരി, 39കാരന്‍, പുളിങ്ങോം സ്വദേശി 25കാരന്‍, മട്ടന്നൂര്‍ സ്വദേശികളായ 35കാരന്‍, 30കാരന്‍, ബക്കളം സ്വദേശി 26കാരന്‍, കോട്ടയം പൊയില്‍ സ്വദേശി 41കാരന്‍, കിണവക്കല്‍ സ്വദേശി 28കാരി, തോട്ടട സ്വദേശി 59കാരന്‍, തില്ലങ്കേരി സ്വദേശി 60കാരന്‍, പറശ്ശിനിക്കടവ് സ്വദേശി 30കാരി, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ധര്‍മ്മടം സ്വദേശികളായ 44കാരന്‍, 36കാരി എന്നിവരാണ് രോഗം ഭേദമായി ഇന്നലെ ആശുപത്രി വിട്ടത്.

നിലവില്‍ ജില്ലയില്‍ 17214 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 77 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 102 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 16 പേരും വീടുകളില്‍ 16996 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇതുവരെ 12302 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 11742 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 11049 എണ്ണം നെഗറ്റീവാണ്. 560 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading