ബിനോയ് ഭീഷണിപ്പെടുത്തി,​ പ്രശ്‌നം പരിഹരിക്കാന്‍ കോടിയേരിയുമായി സംസാരിച്ചു: വെളിപ്പെടുത്തലുമായി യുവതിയുടെ കുടുംബം

ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച യുവതിയും കുടുംബവും പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. തന്നെയും തന്റെ കുടുംബത്തെയും ബിനോയ് കോടിയേരി ഭീഷണിപ്പെടുത്തിയെന്ന് യുവതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഫോണ്‍ കോള്‍ റെക്കാഡുകള്‍ കേസന്വേഷിക്കുന്ന മുംബയ് പൊലീസിന് കൈമാറിയിട്ടുണ്ട്. ബിനോയിയെ അറസ്റ്റ് ചെയ്തതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കുമെന്നും യുവതിയും കുടുംബവും വ്യക്തമാക്കി.ബിനോയ് കോടിയേരി യുവതിയെ വിവാഹം കഴിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം പറയുമ്ബോള്‍ ബിനോയ് കോടിയേരി ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രശ്നപരിഹാരത്തിന് കഴിഞ്ഞ ഒന്നര വര്‍ഷമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംസാരിക്കുന്നു. എന്നാല്‍ നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്തോളൂ വിഷയത്തില്‍ ഞങ്ങള്‍ ഇടപെടില്ലെന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതെന്ന് കുടുംബം ഒരു ചാനലിനോട് വെളിപ്പെടുത്തി.ഒന്നര വര്‍ഷമായി ഇതിന് പരിഹാരം കാണാത്തതിനെ തുടര്‍ന്ന് സി.പി.എം കേന്ദ്രനേതൃത്വത്തിനെയും വിഷയം ധരിപ്പിച്ചിരുന്നു. കൂടാതെ കേരളത്തിലെ സുഹൃത്തുക്കള്‍ വഴിയും കോടിയേരിയുമായി സംസാരിച്ചിരുന്നു. എന്നാല്‍ ബിനോയ് മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്ന് അറിഞ്ഞതോടെയാണ് താന്‍ പീഡീപ്പിക്കപ്പെട്ടുവെന്ന് മനസിലായത്. തുടര്‍ന്നാണ് പൊലീസിനെ സമീപിക്കാന്‍ ഒരുങ്ങിയതെന്നും യുവതിയുടെ കുടുംബം പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: