തന്റെ ഭാഗത്ത് യാതൊരു വിധ തെറ്റുമില്ല : നിലപാടിലുറച്ച്‌ പി.കെ ശ്യാമള

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നത് അടിസ്ഥാന രഹിതമാണെന്നും. സാജന്റെ കാര്യത്തില്‍ തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും പി.കെ ശ്യാമള. തുടക്കം മുതലെ പി.കെ ശ്യാമള ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സാജന്റെ കുടംബം രംഗത്ത് വന്നിരുന്നു. ആരോപണങ്ങള്‍ ശക്തമായതോടെ കണ്ണൂരില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് പി.കെ ശ്യാമളയെ വിളിച്ചുവരുത്തി യോഗം രാജി ആവശ്യപ്പെട്ടത്.രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ പി.കെ ശ്യാമള, രാജിവയ്ക്കണോ തുടരണോ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ജില്ലാ സെക്രട്ടറി എം.വി ജയരാജന് ശ്യാമള രാജിക്കത്ത് കൈമാറുകയും. തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വത്തിന് രാജി കത്ത് കൈയിമാറുകയും ചെയ്തു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എം.വി ഗോവിന്ദന്റെ ഭാര്യയാണ് പി.കെ ശ്യാമള. ഇവരുടെ പിന്‍ഗാമിയായി പറശ്ശിനിക്കടവ് പതിനാലാം വാര്‍ഡ് മെമ്ബര്‍ കെ .പി ശ്യാമള യുടെ പേരാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: