പി.​കെ. ശ്യാ​മ​ള​യ്ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​യി​ല്ല, പാ​ര്‍​ട്ടി ന​ട​പ​ടി ഉ​ണ്ടാ​കും! ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ്ഥാ​ന​ത്തു നി​ന്നും മാറ്റാ​ന്‍ സാ​ധ്യ​ത

പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ കെ​ട്ടി​ട​ത്തി​ന് അ​ന്തി​മാ​നു​മ​തി ന​ല്‍​കു​ന്ന പ്ര​ശ്ന​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​യാ​യ ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പി.​കെ. ശ്യാ​മ​ള​ക്കെ​തി​രേ പാ​ര്‍​ട്ടി​ത​ല​ത്തി​ല്‍ ന​ട​പ​ടി​ക്ക് സാ​ധ്യ​ത. സം​ഭ​വ​ത്തി​ല്‍ പി.​കെ. ശ്യാ​മ​ള​ക്ക് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യ​താ​യി സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി സ​മ്മ​തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പാ​ര്‍​ട്ടി ന​ട​പ​ടി ശാ​സ​ന, പ​ര​സ്യ​ശാ​സ​ന എ​ന്നി​വ​യി​ല്‍ ഒ​തു​ങ്ങാ​നാ​ണ് സാ​ധ്യ​ത. ശാ​സ​ന​യി​ല്‍ ഒ​തു​ങ്ങാ​തെ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു വി​ഭാ​ഗം സി​പി​എം നേ​താ​ക്ക​ള്‍ രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ത​ളി​പ്പ​റ​ന്പ് ഏ​രി​യാ​ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പി.​കെ. ശ്യാ​മ​ള​ക്കെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ര്‍​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​യു​ണ്ടാ​യാ​ല്‍ അ​ത് തി​രു​ത്തി​ക്കേ​ണ്ട ചു​മ​ത​ല ഭ​ര​ണ​സ​മി​തി​ക്കാ​ണെ​ന്നും ആ ​ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റി​യി​ല്ലെ​ന്നും സി​പി​എം അം​ഗ​ങ്ങ​ളു​ടെ ഇ​ട​യി​ല്‍ നി​ന്നു​ത​ന്നെ വി​മ​ര്‍​ശ​ന​മു​ണ്ടാ​യി​രു​ന്നു. ശ്യാ​മ​ള​യും ഭ​ര്‍​ത്താ​വും സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യ എം.​വി.ഗോവിന്ദൻ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും ച​ര്‍​ച്ച​യി​ല്‍ ഇ​ട​പെ​ട്ടി​ല്ല. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് പി.​കെ. ശ്യാ​മ​ള​യെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പ​ക പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ വി​ഷ​യ​ത്തി​ല്‍ സി​പി​എം ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ എ​ടു​ത്ത ന​ട​പ​ടി​ക​ളും വി​ശ​ദീ​ക​രി​ക്കാ​ന്‍ ധ​ര്‍​മ​ശാ​ല​യി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​ന് സി​പി​എം രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: