ബി.ജെ.പി. ആന്തൂർ നഗരസഭയിലേക്ക് മാർച്ച് നടത്തി

ആത്മഹത്യചെയ്ത പ്രവാസിയായ സാജൻ സി.പി.എം.ന്റെ ഗ്രൂപ്പിസത്തിന്റെ ഇരയാണെന്ന് ബി.ജെ.പി.സംസ്ഥാന മാധ്യമവിഭാഗം കൺവീനർ കെ.രഞ്ജിത്ത് പറഞ്ഞു. ആന്തൂർ നഗരസഭയിലേക്ക് വെള്ളിയാഴ്ച ബി.ജെ.പി. നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നീതീകരിക്കാൻ പറ്റാത്ത കാരണംപറഞ്ഞ് കൈട്ടിടത്തിന് അനുമതി നൽകുന്നതിന് തടസ്സംനിന്ന നഗരസഭാ ചെയർ പേഴ്സണിനെതിരേ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ്സെടുക്കണമെന്നും രഞ്ജിത്ത് ആവശ്യപ്പെട്ടു..കെ.സോമൻ അധ്യക്ഷതവഹിച്ചു. എൻ.സത്യപ്രകാശൻ, എ.പി.ഗംഗാധരൻ, വിജയൻ മാങ്ങാട്, എൻ.കെ.ഇ. ചന്ദ്രശേഖരൻ, ബേബി സുനാഗർ, കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.ധർമശാലയിൽനിന്നാരംഭിച്ച പ്രതിഷേധമാർച്ച് നഗരസഭാ കവാടത്തിൽ പോലീസ് തടഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: