സി.ഒ.ടി.നസീർ വധശ്രമം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

സിപിഎം മുൻ നേതാവ് സി.ഒ.ടി.നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എ.എൻ.ഷംസീർ എംഎൽഎയുടെ സന്തത സഹചാരിയും സിപിഎം കതിരൂർ പുല്യോട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ സോഡമുക്ക് ആലുള്ളതിൽ ഹൗസിൽ എൻ.കെ.രാജേഷ് അറസ്റ്റിൽ. എ.എൻ.ഷംസീർ എംഎൽഎയുടെ വാഹനം മിക്കപ്പോഴും ഓടിച്ചിരുന്നത് തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസ് മുൻ സെക്രട്ടറി കൂടിയായ രാജേഷാണ്. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗമായ രാജേഷ് നിലവിൽ തലശ്ശേരി സഹകരണ റൂറൽ ബാങ്ക് ജീവനക്കാരനാണ്.സി.ഒ.ടി.നസീർ വധശ്രമത്തിനു മുൻപും ഇതിനു ശേഷവും കേസിലെ മുഖ്യപ്രതി പൊട്ട്യൻ സന്തോഷിന്റെ ഫോണിലേക്കു രാജേഷിന്റെ വിളി വന്നതിന്റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതു വച്ചു സന്തോഷിനെ ചോദ്യം ചെയ്തപ്പോഴാണ്, നസീറിന് ഒന്ന് പൊട്ടിക്കണമെന്ന് രാജേഷ് തന്നോട് നിർദേശിച്ചിരുന്നതായി സന്തോഷ് വെളിപ്പെടുത്തിയത്.നസീറുമായി കുറച്ചു നാളായി താൻ സംസാരിക്കാറില്ലെന്നും സംഭവവുമായി തനിക്ക് ബന്ധമില്ലെന്നുമാണു ചോദ്യം ചെയ്യലിൽ രാജേഷ് പറഞ്ഞത്.മേയ് 18ന് രാത്രി 7.45നാണു നസീറിനെ വധിക്കാൻ ശ്രമിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: